Latest NewsIndiaNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം അറസ്റ്റിൽ

ഗുവഹാത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇമാം അറസ്റ്റിൽ. അസമിലെ ബാർപേട്ട ജില്ലയിലെ മസ്ജിദ് ഇമാമായ റഫീഖുൽ ഇസ്ലാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ മകളെയാണ് ഇമാം പീഡിപ്പിച്ചത്.

Read Also : സാമ്പത്തിക പ്രതിസന്ധി : പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഔദ്യോഗിക വസതി വാടകയ്‌ക്ക് കൊടുക്കാൻ തീരുമാനം 

പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു . തുടർന്ന് ഉടൻ ബാർപേട്ട റോഡ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി . ഇതറിഞ്ഞതോടെ റഫീഖുൽ സ്വന്തം ഗ്രാമത്തിലേക്ക് രക്ഷപെട്ടെങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

ഭാര്യയുടെ ആദ്യ ബന്ധത്തിലെ 3 മക്കളോടൊപ്പം ബാർപേട്ട റോഡിലെ വാടക വീട്ടിലായിരുന്നു ഇമാമിന്റെ താമസം . ഇവിടെ വച്ചാണ് റഫീഖുൽ പല തവണ കുട്ടിയെ പീഡിപ്പിച്ചത് . ഭാര്യ മറ്റ് വീടുകളിൽ പാചക ജോലിക്കായി പോകുന്ന സമയത്തായിരുന്നു പീഡനം . പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button