KeralaLatest NewsNews

മലപ്പുറം എ.ആര്‍. നഗര്‍ സഹകരണ ബാങ്കില്‍ 100 കോടിയിലധികം കള്ളപ്പണ നിക്ഷേപം, സിപിഎം നേതാക്കള്‍ക്ക് പങ്ക്

മലപ്പുറം: മലപ്പുറം എ.ആര്‍. നഗര്‍ സഹകരണബാങ്കിലെ കള്ളപ്പണ നിക്ഷേപത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിന്റെ മാതൃ സഹോദരീ പുത്രി ഉള്‍പ്പെടെയുള്ള പത്തോളം ബന്ധുക്കളുടെ പേരില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Read Also : കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട കെ.സുധാകരനാണെന്ന് ഡി.വൈ.എഫ്.ഐ

സംസ്ഥാനചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സഹകരണ ബാങ്കില്‍നിന്നും ആദായനികുതിവകുപ്പ് നിക്ഷേപത്തില്‍ മാത്രം 103 കോടിയുടെ കള്ളപ്പണം കണ്ടുകെട്ടിയത്. ഇതിനു പുറമെ ഇപ്പോള്‍ ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആയ ഹരികുമാര്‍ തന്റെ ബന്ധുക്കളുടെ പേരില്‍ ബാങ്കില്‍ നിന്നു പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്പ നല്‍കി കോടികളുടെ വായ്പാ ക്രമക്കേടാണു കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെ 4.5 കോടിയുടെ ഗോള്‍ഡ് ലോണ്‍ തട്ടിപ്പും നടന്നതായും കണ്ടെത്തി.

ബാങ്കിലെ നിക്ഷേപങ്ങളില്‍ മാത്രമാണ് 103 കോടിയുടെ കള്ളപ്പണം കണ്ടെത്തിയത്. ബാങ്കിന്റെ വായ്പാ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം ഉന്നതതല ഇടപെടലിനെ തുടര്‍ന്ന് അട്ടിമറിക്കുക ആയിരുന്നുവെന്നും ആരോപണമുണ്ട്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലേക്കാള്‍ വലിയ തട്ടിപ്പാണ് എ.ആര്‍ നഗറില്‍ നടന്നതെന്നാണ് ആദായനികുതിവകുപ്പിന്റെ കണ്ടുകെട്ടലിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button