Latest NewsNewsIndia

കേരള ഐഎസ് റിക്രൂട്ട്‌മെന്റ് അതീവ ഗുരുതരം, മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ പരിശോധന നടത്തി എന്‍ഐഎ

കൂടുതല്‍ സംസ്ഥാനങ്ങളിലേയ്ക്ക് അന്വേഷണം

ശ്രീനഗര്‍ : കേരളത്തില്‍ നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്റ് കേസ് അതീവ ഗുരുതരമെന്ന് എന്‍.ഐ.എ. കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലും കര്‍ണാകടയിലും കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധന ആരംഭിച്ചു. കശ്മീരിലെ മൂന്നിടങ്ങളിലും, ബംഗളൂരുവിലുമാണ് പരിശോധന നടക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ബിഎം ഇദിനപ്പയുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. കുടുംബാംഗങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇദിനപ്പയുടെ മകനെയും, ഭാര്യയെയുമാണ് ചോദ്യം ചെയ്യുന്നത്.

Read Also : കൊള്ളാവുന്ന മീങ്കറി വയ്ക്കാനറിഞ്ഞൂടെങ്കി എത്ര മെഡലുണ്ടെന്ന് പറഞ്ഞിട്ട് എന്തുകാര്യം?: പരിഹസിക്കുന്നവർക്ക് മറുപടി ഇങ്ങനെ

കശ്മീരിലെ ബന്ദിപ്പോരയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് പരിശോധന തുടരുന്നത്. ബന്ദിപ്പോരയിലെ ഹാര്‍ഡ്വെയര്‍ ഷോപ്പിലെ പരിശോധന പൂര്‍ത്തിയായി. കടയിലെ ജീവനക്കാരനെ ചോദ്യം ചെയ്തുവരികയാണ്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസവും ജമ്മു കശ്മീരില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ശ്രീനഗര്‍, അനന്ദനാഗ്, ബരാമുള്ള, എന്നീ ജില്ലകളിലായിരുന്നു പരിശോധന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button