Latest NewsKeralaNews

പെരിയാ കേസ്: അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം നാല് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. കേസിലെ പതിനൊന്നാം പ്രതിയായ പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം നിർദ്ദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടു വർഷത്തിലധികമായി പ്രതികൾ ജയിലിൽ കഴിയുകയാണെന്ന് കോടതി വ്യക്തമാക്കി.

Read Also: വിജയ്ക്ക് പിന്നാലെ ആഢംബര വാഹനത്തിന് നികുതി ഇളവ് വേണമെന്ന് ആവശ്യം, കോടതിയെ സമീപിച്ച് നടന്‍ ധനുഷ്

പെരിയാ ഇരട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും കെ.വി. ഭാസ്‌ക്കരനെയുമാണ് അന്വേഷണസംഘം മണിക്കൂറുകളോളം നേരം ചോദ്യം ചെയ്തത്.

കൊലപാതകം നടന്ന രാത്രി പാക്കം ചെറൂട്ടയിൽ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോർജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് വാഹനം കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ പൊലിസ് കസ്റ്റഡിയിലെടുത്ത സജി ജോർജിനെ പൊലിസ് വാഹനത്തിൽ നിന്ന് ബലമായി ഇറക്കികൊണ്ടുപോയവരിൽ പ്രധാനികളാണ് രാഘവൻ വെളുത്തോളിയും കെ.വി. ഭാസ്‌ക്കരനും. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇരുവരെയും ചോദ്യം ചെയ്തത്.

Read Also: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ: കടകളിൽ പ്രവേശിക്കണമെങ്കിൽ ഈ മൂന്ന് നിബന്ധനകൾ പാലിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button