COVID 19KeralaLatest NewsNews

കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചത് : കോവിഡ് രോഗ തീവ്രത കുറയുകയാണെന്ന്​ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നും സംസ്ഥാനത്ത് കോവിഡ് രോ​ഗത്തിന്‍റെ തീവ്രത കുറഞ്ഞുവരികയാണെന്നും ​ ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് നിയമസഭാ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി.

Read Also : ഒളിംപിക്സ് : ബോക്സിങ്ങിൽ ഇന്ത്യക്ക് വെങ്കലം 

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത എല്ലാ കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത് കാലതാമസം ഒഴിവാക്കാനാണ്. ഡോക്ടറോ ആശുപത്രി സൂപ്രണ്ടന്‍റോ ആണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന്‍റെ പ്രതിരോധ സംവിധാനം മികച്ചതാണെന്നാണ് ​രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്​. ആശുപത്രികളിലെത്തുന്ന രോ​ഗികളില്‍ ഐ.സി.യു ചികിത്സ വേണ്ടവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.​

ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യുന്ന മരണങ്ങളുടെ കണക്ക് ജില്ലാ തലത്തില്‍ കോഡീകരിച്ച്‌ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്.ജൂണ്‍ 14ന് മുമ്പ് നടന്ന കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുന്ന നടപടി തുടരുക‍യാണെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button