KeralaLatest NewsNews

വേട്ടനായ്ക്കളുമായി ആയുധങ്ങള്‍ കൈയിലേന്തി യുവാക്കളുടെ സംഘം, ജനങ്ങള്‍ ഭീതിയില്‍

പാലക്കാട്: വേട്ട നായ്ക്കളുമായി ആറംഗ യുവാക്കളുടെ സംഘം രാത്രിയില്‍ നടന്നു നീങ്ങുന്ന സിസി ടിവി ദൃശ്യം ജനങ്ങളില്‍ ഭീതിയുളവാക്കുന്നു. സംഘത്തിന്റെ കൈകളില്‍ ആയുധങ്ങളും ഉണ്ട്. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലാണ് നായാട്ട് സംഘം സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അറ് പേരും നായ്ക്കളുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ജൂലായ് 25 ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു.

Read Also : ഗൂഗിൾ മാപ്പിനെ മാത്രം ആശ്രയിച്ച് ഈ റൂട്ടിൽ പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: പണി കിട്ടുന്നത് ഇങ്ങനെ

ശിരുവാണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് കാഞ്ഞിരപ്പുഴ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരള തമിഴ്‌നാട് അതിര്‍ത്തിയിലുള്ള മധുക്കരൈയില്‍ ആയുധവുമായി മോഷ്ടാക്കളെത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. എന്നാല്‍ കാഞ്ഞിരപ്പുഴയിലേത് നായാട്ടുസംഘമാണെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

ആറുപേരടങ്ങുന്ന സംഘം നായ്ക്കളുമായി രാത്രിയില്‍ നടുറോഡിലൂടെ പോവുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സിസിടിവിയില്‍ പതിഞ്ഞത്. സംഘത്തെ ചിലര്‍ നേരിട്ട് കണ്ടെങ്കിലും ഭയം കൊണ്ട് ആരും അടുത്തു ചെന്നില്ല. സംഘത്തിലെ എല്ലാവരും ആയുധങ്ങള്‍ കരുതിയിരുന്നു. ഇതിനാല്‍ ആക്രമിക്കപ്പെടുമോയെന്ന ഭയമായിരുന്നു നാട്ടുകാര്‍ക്കുണ്ടായിരുന്നത്. പല തവണ ഇവരെ പ്രദേശത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കാഞ്ഞിരപ്പുഴ ഇറിഗേഷന്‍പദ്ധതിയുടെ ഭാഗമായ സ്ഥലത്ത് ഉപേക്ഷിച്ച കെട്ടിടങ്ങളുണ്ട്. ഇവിടം കേന്ദ്രീകരിച്ചാണ് അജ്ഞാത സംഘത്തിന്റെ പ്രവര്‍ത്തനമെന്ന് പ്രദേശവാസികള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button