KeralaNattuvarthaLatest NewsNews

ഓടുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ യുവതിക്ക് സുഖ പ്രസവം: കുഞ്ഞിനെ കയ്യിലെടുത്ത് ആംബുലന്‍സ് ഡ്രൈവര്‍

പ്രസവ വേദനയെ തുടര്‍ന്ന് ശ്രീക്കുട്ടിയും കൂട്ടുകാരിയും ഓട്ടോറിക്ഷയില്‍ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് വരികയായിരുന്നു

കോട്ടയം: ഓടുന്ന ഓട്ടോറിക്ഷയില്‍ യുവതി പ്രസവിച്ചു. കോട്ടയം നഗരത്തിൽ മനോരമ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിന് സമീപം വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ യാണ് സംഭവം. കോട്ടയം ചവിട്ടുവരി സ്വദേശിനിയായ ശ്രീക്കുട്ടി ബാബുജി ആണ് നഗരത്തിനുള്ളില്‍ ഓട്ടോറിക്ഷയില്‍ വെച്ച് പ്രസവിച്ചത്. നഗരത്തിലെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ്. ഇയാള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ശ്രീക്കുട്ടിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

പ്രസവ വേദനയെ തുടര്‍ന്ന് ശ്രീക്കുട്ടിയും കൂട്ടുകാരിയും ഓട്ടോറിക്ഷയില്‍ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് വരികയായിരുന്നു. വേദന കൂടിയതായി പറഞ്ഞതോടെ മനോരമ ജംഗ്ഷന് സമീപം ഡ്രൈവര്‍ സന്തോഷ് ഓട്ടോ നിര്‍ത്തി. ഗുരുതരാവസ്ഥ മനസ്സിലാക്കിയ ഓട്ടോ സന്തോഷ് നാട്ടുകാരുടെ സഹായം തേടി. ഈ സമയത്ത് നാഗമ്പടത്തെ സ്വകാര്യആശുപത്രിയില്‍ രോഗിയെ എത്തിച്ച ശേഷം മടങ്ങുകയായിരുന്ന ആംബുലന്‍സ് സ്ഥലത്ത് എത്തി. സംഭവമറിഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്ത് സഹായവുമായി രംഗത്ത് എത്തി.

എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. ഓട്ടോറിക്ഷക്ക് ഉള്ളിലിരുന്ന് തന്നെ യുവതി പ്രസവിക്കുന്നത് കണ്ട രഞ്ജിത്ത് ആംബുലന്‍സില്‍ ഉണ്ടായിരുന്ന തുണിയുമായി കുഞ്ഞിനെ കോരിയെടുത്തു . ഉടന്‍ തന്നെ ഇവര്‍ ഓട്ടോയില്‍ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് പോകുകയും കുഞ്ഞിന്റെ പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്‍റെ യും അമ്മയുടെയും ആരോഗ്യനില തൃപ്തികരം ആണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭ്യമായ വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button