KeralaLatest NewsNewsIndiaInternational

കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ്: ആയുധക്കടത്തും ത്രീവ്രവാദവും, ഇന്റലിജൻസ് റിപ്പോർട്ടിൽ മിണ്ടാതെ സർക്കാർ

ന്യൂഡൽഹി: ‘കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. ഇവിടുത്തെ ആളുകൾ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടേഴ്സ്, എൻജിനീയേഴ്സ്. അവർക്ക് ഈ ടൈപ്പ് ആളെ വേണം’, സ്ഥാനമൊഴിയുന്നതിനു മുമ്പ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഒരു ദൃശ്യമാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണിത്. വർഷങ്ങളായി കേരളത്തിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു വസ്തുതയെ പൊലീസ് മേധാവി സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ ഒരാൾ സ്ഥിരീകരിച്ചു എന്നതായിരുന്നു ബെഹ്റയുടെ വെളിപ്പെടുത്തലിലെ പ്രത്യേകത.

മുഖ്യമന്ത്രിയോ പ്രതിപക്ഷ നേതാവോ ഇതേക്കുറിച്ച് ഏതെങ്കിലും തരത്തിൽ പ്രതികരിക്കാൻ കൂട്ടാക്കിയില്ല. തീക്ഷ്ണമായ എതിർവാദങ്ങളോ അംഗീകരിക്കലോ എങ്ങും ഉണ്ടായില്ല. ബെഹ്‌റയ്ക്ക് മുൻപും പിൻപും കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് ഇതുതന്നെയായിരുന്നു. കേരളത്തിലുള്ളവർക്ക് പാക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് ഇന്റലിജൻസ് കണ്ടെത്തിയെങ്കിലും ഈ റിപ്പോർട്ടിനെയും സർക്കാർ മുഖവിലയ്‌ക്കെടുത്തില്ല. ബംഗളൂരുവിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി പുല്ലാട്ടില്‍ ഇബ്രാഹിമിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. എന്നാൽ, അപ്പോഴും കേരള സർക്കാരിന് മാത്രം മിണ്ടാട്ടമില്ല.

Also Read:ശ്രീജേഷിന്റെ പോരാട്ട വീര്യം അഭിനന്ദനാർഹം, ഹോക്കിയിലെ വെങ്കല നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനം: പിണറായി വിജയൻ

കേരളത്തിലേക്ക് ആയുധങ്ങൾ കടത്തിയിട്ടുണ്ടെന്നുള്ള കേന്ദ്ര ഇന്റലിജെൻസ് റിപ്പോർട്ടിനെ കേരളം മുഖവിലയ്ക്കെടുത്തിട്ടില്ല. തെളിവുകളടക്കം നിരത്തിയിട്ടും യാതൊരു നടപടികൾക്കും സർക്കാർ തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്ന് ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തിയ സംഭവത്തിൽ അഞ്ച് പേർ എന്‍.ഐ.എയുടെ പിടിയിലായ സംഭവം കേരള മാധ്യമങ്ങളോ രാഷ്ട്രീയ നേതാക്കളോ അറിഞ്ഞിട്ടില്ല എന്ന് വേണം കരുതാൻ.

കേരളത്തിലേയ്ക്ക് ഭീകരര്‍ സ്ലീപ്പര്‍ സെല്ലുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കോഴിക്കോടും മലപ്പുറവും അടക്കമുള്ള ജില്ലകളില്‍ സമാന്തര എക്സ്ചേഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നില്‍ പാക് ചാര സംഘടനയാണെന്നാണ് സൂചന. കേരളത്തിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്ന സംഘങ്ങളെല്ലാം ഭീകര സംഘടനകളുടെ ഭാഗമായിട്ടുള്ളവരാണ്. മത്സ്യവുമായി എത്തുന്ന വാഹനങ്ങളില്‍ പോലും ആയുധങ്ങള്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ അത്യാധുനിക ആയുധങ്ങളും കേരളത്തിലേക്ക് കടത്തുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Also Read:സാധനം വാങ്ങാൻ കഴിയാതെ ജനം പട്ടിണി കിടന്ന് ചാകണോ? അതോ മന്ത്രിമാർ വീടുകളിൽ കിറ്റുമായി ചെല്ലുമോ?: ശ്രീജിത്ത് പണിക്കർ

കേരളത്തിലും പാക് ചാരസംഘടനയായ ഐ.എസ് സജീവമാണെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ നിഗമനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് കേരളത്തെ ഉപയോഗിക്കുന്നത്. പാകിസ്ഥാൻ, ചൈന, ബംഗ്ളാദേശ് എന്നിവടങ്ങളിൽ നിന്നും കോളുകൾ വന്നതായി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിനു അറസ്റ്റിലായ ഇബ്രാഹിം പോലീസിനോട് വെളിപ്പെടുത്തി. പാകിസ്ഥാന് മാത്രം ഇബ്രാഹിം വിറ്റത് 64 റൂട്ട് ആണ്. പാകിസ്ഥാന് സഹായം ചെയ്തു നൽകിയതിന് പ്രതിഫലമായി ലഭിച്ചത് 20 ലക്ഷമാണെന്നും പ്രതി സമ്മതിച്ചു.

ഇബ്രാഹിമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇത്തരം നിരവധി എക്സ്ചേഞ്ചുകളാണ് പ്രവർത്തിപ്പിച്ച് പോന്നിരുന്നത്. തീവ്രവാദം ഉള്‍പ്പടെയുള്ള രാജ്യാന്തര സംഘങ്ങള്‍ക്ക് വേണ്ടിയാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നതെന്ന് സൂചന. ഇബ്രാഹിം പാകിസ്ഥാന്‍കാരുമായി നടത്തിയ ചാറ്റിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കോഴിക്കോടിനു പുറമെ തൃശൂരും സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇബ്രാഹിം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴക്കോട്ടും തൃശ്ശൂരിലും പ്രവര്‍ത്തിച്ചിരുന്ന സമാന്തര എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്മെന്റ് കണ്‍ട്രോള്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഡിഫന്‍സ് കംപ്‌ട്രോളര്‍ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇബ്രാഹിം വെളിപ്പെടുത്തി. സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തലായിരുന്നു പ്രധാനം.

Also Read:യുഎഇയിലേക്ക് ആര്‍ക്കൊക്കെ പോകാം?, മാനദണ്ഡങ്ങൾ എന്തെല്ലാം?: വിവരങ്ങൾ ഇങ്ങനെ

കേന്ദ്ര അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളോ മുന്നറിയിപ്പുകളോ മുഖവിലയ്‌ക്കെടുക്കാതെ സംസ്ഥാന സർക്കാർ നീങ്ങുകയാണ്. വിഷയത്തിൽ പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ല. 2006 ൽ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ വി.എസ്. അച്യുതാനന്ദൻ സംസ്ഥാനത്തെ തീവ്രവാദി സാന്നിദ്ധ്യത്തെക്കുറിച്ചും അവരുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, അവിടം കൊണ്ട് അതും അവസാനിച്ചു. തീവ്രവാദ സംഘടനയുടെ പ്രവർത്തകർ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളിൽ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന ആക്ഷേപങ്ങൾ നിലനിൽക്കെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നതെന്നും ശ്രദ്ധേയം.

സമീപകാലത്ത് ഇസ്ളാംമതം സ്വീകരിച്ച ചില യുവതീയുവാക്കൾ കൂട്ടമായി തീവ്രവാദത്തിൽ ആകൃഷ്ടരായി ഐസിസിൽ ചേർന്നതോടെയാണ് കേരളത്തിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ആഗോള ഇസ്ളാമിക തീവ്രവാദവുമായുള്ള ബന്ധം മറനീക്കി പുറത്തുവന്നത്. വേരുകൾ ഇനിയും ആഴത്തിൽ കേരള മണ്ണിൽ ഉണ്ടെന്ന വിശ്വാസത്തിലാണ് അന്വേഷണ ഏജൻസികൾ. അവരുടെ നിരന്തരമായ പരിശ്രമവും പരിശോധനകളുമാണ് ആയുധക്കടത്തും തീവ്രവാദത്തിനു കൂട്ടുനിൽക്കുന്ന ഇബ്രാഹിമിനെ പോലുള്ളവരെയും കണ്ടെത്താൻ സാധിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയ കക്ഷികളും സാമുദായ നേതാക്കളും തീവ്രവാദത്തിനെതിരെയാണ് ശബ്ദമുയർത്തേണ്ടത്. മൗനം ആചരിക്കാതെ ഗൗരമേറിയ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് വേണ്ടതെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

shortlink

Related Articles

Post Your Comments


Back to top button