Life Style

വൃക്ക രോഗികള്‍ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് അറിഞ്ഞിരിക്കാം

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, വൃക്കരോഗമുള്ള ആളുകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങളും ന്യൂറോളജിക്കല്‍ രോഗങ്ങളും പിടിപ്പെടുവാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം നിലനിര്‍ത്താനുള്ള ചില വഴികള്‍ ഇതാ:

ജങ്ക്, ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളും കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് വൃക്കയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തന ശേഷിയില്‍ വളരെ ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തും. ബേക്കറി ഉല്‍പ്പന്നങ്ങള്‍, ശുദ്ധീകരിച്ച മാവ് (മൈദ), വൈറ്റ് ബ്രെഡ്, പാസ്ത, പിസ്സ, ബര്‍ഗര്‍ തുടങ്ങിയ ജങ്ക് ഫുഡുകള്‍ എല്ലാം തന്നെ നമ്മുടെ വൃക്കയെ തകരാറിലാക്കാന്‍ സാധ്യതയുള്ള ഏറ്റവും ദോഷകരമായ ഭക്ഷണ സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നു. അതിനാല്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക. നിങ്ങളുടെ ആരോഗ്യ അവസ്ഥ അനുസരിച്ച് ആരോഗ്യകരമായ ഭക്ഷണവും ലഘുഭക്ഷണവും ആസൂത്രണം ചെയ്യുന്നതിന് ഡയറ്റീഷ്യന്‍മാരെ സമീപിക്കുക.

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതും ഉപ്പും പഞ്ചസാരയും കൊഴുപ്പും കുറഞ്ഞ അളവില്‍ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നതും രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button