KeralaNattuvarthaLatest NewsNewsIndia

ഒ​ളി​മ്പി​ക്സ് സെ​മി​യി​ൽ തോറ്റത് താഴ്ന്ന ജാതിക്കാർ ടീമിൽ ഉള്ളതിനാൽ: വ​നി​താ താ​ര​ത്തി​ന് നേരെ ജാ​തി അ​ധി​ക്ഷേ​പം

ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തിനെ തുടർന്ന് കുറച്ചുപേർ പേർ വ​ന്ദ​ന​യു​ടെ വീ​ടി​ന് മു​ന്നി​ൽ പ​ട​ക്കം ​പൊ​ട്ടി​ക്കു​ക​യും കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്തു

ഡ​ൽ​ഹി: ഒ​ളി​മ്പി​ക്സ് സെ​മി​യി​ൽ തോറ്റത്തിന്റെ പേരിൽ ഇ​ന്ത്യ​ൻ വ​നി​താ ഹോ​ക്കി താ​ര​ത്തി​ന്‍റെ കു​ടും​ബ​ത്തി​നു നേ​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പിടിയിൽ. ഇന്ത്യൻ ഹോ​ക്കി താ​രം വ​ന്ദ​ന ക​ടാ​രി​യ​യു​ടെ കു​ടും​ബ​ത്തി​നു നേ​രെ​യാ​ണ് ടീമിന്റെ പരാജയത്തെ തുടർന്ന് ജാ​തി അ​ധി​ക്ഷേ​പ​മു​ണ്ടാ​യ​ത്.

ഒ​ളി​മ്പി​ക്സ് സെ​മി​യി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രെ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തിനെ തുടർന്ന് കുറച്ചുപേർ വ​ന്ദ​ന​യു​ടെ വീ​ടി​ന് മു​ന്നി​ൽ പ​ട​ക്കം ​പൊ​ട്ടി​ക്കു​ക​യും കു​ടും​ബ​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും ചെയ്തു എന്നും സെ​മി​യി​ൽ ഇ​ന്ത്യ തോ​റ്റ​ത് ടീ​മി​ൽ ദ​ളി​ത് ക​ളി​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ലാ​ണെ​ന്ന് ആ​ക്ഷേ​പിച്ച് ജാ​തി അ​ധി​ക്ഷേ​പം ചെയ്തു എന്നും വ​ന്ദ​ന​യു​ടെ സ​ഹോ​ദ​ര​ൻ പൊലീസിന് നൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സമീപവാസികളായ ഏ​താ​നും യു​വാ​ക്ക​ളാ​ണ് വ​ന്ദ​ന​യു​ടെ വീ​ടി​നു മു​ന്നി​ൽ പ​ട​ക്കം ​പൊ​ട്ടി​ച്ചും നൃ​ത്തം ചെ​യ്തും തോ​ൽ​വി ആ​ഘോ​ഷി​ച്ച​ത്. സം​ഭ​വവുമായി ബന്ധപ്പെട്ട് വി​ജ​യ​പാ​ൽ എന്നയാളെ പോ​ലീ​സ് കസ്റ്റഡിയിൽ എടുത്തു. മ​റ്റു​ള്ള​വ​രെ പിടികൂടുന്നതിനായി അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button