Latest NewsNewsInternational

അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ തേടിപിടിച്ച് മകൾ: നിയമപ്പോരാട്ടത്തിനൊടുവിൽ സ്വന്തം അച്ഛന് ശിക്ഷ വാങ്ങി നൽകി

ബർമിംഗ്ഹാം: അമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ വർഷങ്ങൾക്കിപ്പുറം തേടിപിടിച്ച് ശിക്ഷ വാങ്ങി നൽകി മകൾ. നിയമപ്പോരാട്ടത്തിനൊടുവിൽ സ്വന്തം അച്ഛന് തന്നെയാണ് മകൾ ശിക്ഷ വാങ്ങി നൽകിയത്. ബർമിംഗ്ഹാമിലാണ് സംഭവം. മകളുടെ നിയമ പോരാട്ടങ്ങളുടെ ഫലമായി 74 കാരനായ കാർവെൽ ബെന്നറ്റിനെ കോടതി 11 വർഷം തടവുശിക്ഷ വിധിച്ചു. 13 കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിലാണ് ബെന്നറ്റിന് ശിക്ഷ ലഭിച്ചത്.

Read Also: നിങ്ങൾക്ക് വായ്നാറ്റമുണ്ടോ?: എങ്കിൽ പെരും ജീരകം ഇത്തരത്തിൽ ഉപയോഗിച്ചാൽ മതി

ബെന്നറ്റ് ആക്രമിച്ച പെൺകുട്ടി പിന്നീട് ഗർഭിണിയാകുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. ഈ കുഞ്ഞാണ് വർഷങ്ങൾക്കിപ്പുറം തന്റെ അമ്മയെ പീഡിപ്പിച്ചയാളെ നിയമത്തിന് മുന്നിൽ കൊണ്ടു വന്നത്. ഡെയ്‌സി എന്ന പെൺകുട്ടിയാണ് അമ്മയ്ക്ക് നീതി ലഭിക്കുന്നതിനായി പോരാടിയത്.

45 വർഷങ്ങൾക്ക് മുൻപ് പതിമൂന്നു വയസുള്ള ഡെയ്‌സിയുടെ അമ്മയെ ബെന്നറ്റ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. ബെന്നറ്റിന്റെ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയായിരുന്നു ഡെയ്‌സിയുടെ അമ്മയ്ക്ക്. ഒരു ദിവസം ജോലിക്കിടെ ബെന്നറ്റ് ഡെയ്‌സിയുടെ അമ്മയെ അയാളുടെ മുറിയിലേയ്ക്ക് വിളിപ്പിക്കുകയും പീഡനത്തിനിരയാക്കുകയുമായിരുന്നു. വിവരം മറ്റാരോടും പറയരുതെന്ന് പറഞ്ഞ് ഇയാൾ ഡെയ്‌സിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

Read Also: പാഠപുസ്തകങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരിന് ഒപ്പമുള്ള ജാതിവാല്‍ വെട്ടി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍

പിന്നീട് പെൺകുട്ടി ഗർഭിണിയാകുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഈ അമ്മയ്ക്ക് പെൺകുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് ഏഴ് മാസം പ്രായമായപ്പോൾ പെൺകുഞ്ഞിനെ ഒരു കുടുംബം ദത്തെടുത്തു. പിന്നീട് അവൾ ഒന്നും അറിയാതെ ദത്തെടുത്ത് കുടുംബത്തിൽ വളർന്നു. വർഷങ്ങൾക്കിപ്പുറമാണ് തന്റെ അമ്മയെ കുറിച്ചുള്ള സത്യങ്ങൾ ഡെയ്‌സി അറിഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ തന്റെ സ്വന്തം അമ്മയെ ഡെയ്‌സി കണ്ടെത്തി. അമ്മയിൽ നിന്നും വിവരങ്ങൾ മനസിലാക്കി അച്ഛനെയും ഡെയ്‌സി തിരിച്ചറിഞ്ഞു.

തുടർന്ന് നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ സ്വന്തം പിതാവിന് ഡെയ്‌സി ശിക്ഷ വാങ്ങി നൽകി.

Read Also: ‘ഫണ്ട് കൈകാര്യം ചെയ്തിരുന്നത് കുഞ്ഞാലിക്കുട്ടി’: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി തങ്ങളുടെ മകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button