KeralaNattuvarthaLatest NewsNewsIndia

പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി

കൊച്ചി: പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്ന് കേരള ഹൈക്കോടതി. ബലാത്സംഗകേസിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തിന് തടയിട്ടാണ് ഹൈക്കോടതിയുടെ തീരുമാനം. ബലാത്സംഗത്തെത്തന്നെ പുനര്‍നിര്‍വചിക്കുകയായിരുന്നു കേരള ഹൈക്കോടതി.

Also Read:വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിക്കുന്നവരാണോ: ഇതൊന്ന് ശ്രദ്ധിക്കുക

യോനി, മൂത്രദ്വാരം, മലദ്വാരം എന്നിവയിലൂടെ ശാരീരികമായി ബന്ധപ്പെടാനുള്ള ശ്രമം മാത്രമല്ല ബലാത്സംഗമെന്നും, പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുമതി കൂടാതെ ഏതുവിധത്തിലുള്ള കയ്യേറ്റവും ബലാത്സംഗം തന്നെയാണെന്നും വ്യക്തത വരുത്തിക്കൊണ്ടാണ് കേരളാ ഹൈക്കോടതിയുടെ വിധി.

ബലാത്സംഗകേസിൽ അറസ്റ്റിലായ പ്രതി രക്ഷപ്പെടാനായി യോനിയിലൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബലാത്സംഗമായി കണക്കാക്കരുതെന്നും വാദിച്ചിരുന്നു. ഇതിനെ തള്ളിയാണ് കോടതി സംഭവത്തിൽ പ്രതിയ്ക്ക് വിശദീകരണം നൽകിയത്. വിശദമായ വാദത്തിനിടെ പെണ്‍കുട്ടിയുടെ തുടകള്‍ ചേര്‍ത്തുപിടിച്ചുള്ള ലൈംഗികാതിക്രമം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375ാം വകുപ്പ് പ്രകാരം തന്നെ ശിക്ഷ നല്‍കേണ്ടതാണെന്നും കോടതി വിശദമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button