Latest NewsIndiaNews

വെങ്കല മെഡല്‍ നേടിയത് പുരുഷ ഹോക്കി ടീം, വനിതാ ടീമിനെ അഭിനന്ദിച്ച് ഫര്‍ഹാന്‍ അക്തര്‍: സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് പകരം വനിതാ ടീമിനെ അഭിനന്ദിച്ച് ബോളീവുഡ് താരം ഫര്‍ഹാന്‍ അക്തര്‍. രാജ്യത്തിനായി നാലാം മെഡല്‍ നേടിയ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍ എന്ന ട്വീറ്റാണ് ഫര്‍ഹാന്‍ അക്തര്‍ പങ്കുവെച്ചത്. താരത്തിന്റെ ട്വീറ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്.

Also Read: ജലീൽ പൊട്ടിച്ച വെടി ലീഗിന് തലവേദനയാകുമോ?: കുഞ്ഞാലിക്കുട്ടി-തങ്ങൾ പോര് അണികളിലേക്കും വിശ്വാസികളിലേക്കും പടരുന്നു

‘ഗോ ഗേള്‍സ്’ എന്ന് തുടങ്ങുന്ന ഫര്‍ഹാന്റെ ട്വീറ്റില്‍ അത്ഭുതകരമായ പോരാട്ടവീര്യം പുറത്തെടുത്ത ഹോക്കി ടീമിനെ അഭിനന്ദനം അറിയിക്കുകയും നാലാം മെഡല്‍ കരസ്ഥമാക്കിയതിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ട്വീറ്റിനെതിരെ ട്രോളുകള്‍ വന്നതോടെ താരം ഇത് പിന്‍വലിക്കുകയും പുതിയ ട്വീറ്റ് പങ്കുവെയ്ക്കുകയും ചെയ്തു. ‘ഗോ ഗേള്‍സ്’ എന്ന പ്രയോഗം ഒഴിവാക്കിയാണ് പുതിയ ട്വീറ്റ് എത്തിയത്.

ഫര്‍ഹാന്റെ ട്വീറ്റ് സത്യസന്ധമായ തെറ്റാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ചിലര്‍ പരിഹസിച്ചു. കാര്യം മനസിലാക്കാതെ കോപ്പി പേസ്റ്റ് ചെയ്താല്‍ ഇങ്ങനെയിരിക്കുമെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം. തന്റെ ചിത്രമായ ‘തൂഫാനി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ലവ്‌ലിന വെങ്കല മെഡല്‍ നേടിയതെന്ന് ചിലപ്പോള്‍ ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞെന്ന് വരുമെന്നായിരുന്നു ചിലരുടെ ട്രോളുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button