Latest NewsIndia

ഓട്ടിസം പോലെയുള്ള തലച്ചോറിന്റെ വൈകല്യങ്ങളുടെ ചികിത്സയ്ക്കായി മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യ

നിലവില്‍ ഫരീദാബാദിലെ എന്‍.സി.ആര്‍ ബയോക്ലസ്റ്ററില്‍ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ് യോഗിത.

ന്യൂഡൽഹി: നാഡീകോശ വികാസവും ഓട്ടിസം പോലെയുള്ള നാഡിയുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളും പഠിക്കാന്‍ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മാതൃക വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞ. തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങള്‍ക്കുള്ള ചികിത്സാരീതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ സഹായകമാകുന്നതാണ് ഈ കണ്ടെത്തല്‍. നിലവില്‍ ഫരീദാബാദിലെ എന്‍.സി.ആര്‍ ബയോക്ലസ്റ്ററില്‍ ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ് യോഗിത.

‘ മനുഷ്യാധിഷ്ഠിത മാതൃകകളുടെ അഭാവം മൂലം തലച്ചോറിനെ ബാധിക്കുന്ന വൈകല്യങ്ങളുടെ പാത്തോഫിസിയോളജിയെക്കുറിച്ചുള്ള വ്യക്തമായ അറിവ് നമുക്ക് ഉണ്ടായിരുന്നില്ല. ഈ വൈകല്യങ്ങള്‍ക്കുള്ള ചികിത്സാസംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ അനിവാര്യമായും ആവശ്യമുള്ള അറിവാണ് ഇത്’ ശാസ്ത്ര, സാങ്കേതിക വകുപ്പ് പ്രതികരിച്ചു. ശാസ്ത്ര, സാങ്കേതിക വകുപ്പിന്റെ ഇന്‍സ്പയര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പ് ജേതാവ് കൂടിയായ യോഗിത.കെ.അഡ്‌ലാഖയാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പ്രസ്തുത വകുപ്പ് ബുധനാഴ്ച അറിയിച്ചു.

ശാസ്ത്രത്തില്‍ തത്പരരായ പ്രതിഭകള്‍ക്കായി ശാസ്ത്ര, സാങ്കേതിക വകുപ്പ് നല്‍കുന്ന ഫെലോഷിപ്പ് ആണ് ഇന്‍സ്പയര്‍ അഥവാ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് പര്‍സ്യൂട്ട് ഫോര്‍ ഇന്‍സ്പയേര്‍ഡ് റിസര്‍ച്ച്‌ പ്രോഗ്രാം. എത്രയോ പതിറ്റാണ്ടുകളായി തലച്ചോറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വൈകല്യങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ മൃഗങ്ങളുടെ മാതൃകകളാണ് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചു വന്നിരുന്നത്. മൃഗങ്ങളുടെ മാതൃകയില്‍ പ്രവര്‍ത്തനക്ഷമമാകുന്ന പല മരുന്നുകളും മനുഷ്യരില്‍ നടത്തുന്ന പരീക്ഷണങ്ങളില്‍ വിജയിക്കാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.

ഹരിയാനയിലെ മനേസറിലെ നാഷണല്‍ ബ്രെയിന്‍ റിസര്‍ച്ച്‌ സെന്ററില്‍ തലച്ചോറിന്റെ വികാസവും വൈകല്യവും മനസിലാക്കാന്‍ സഹായിക്കുന്ന മനുഷ്യാധിഷ്ഠിത മൂലകോശ മാതൃക വികസിപ്പിച്ചെടുത്തതിലൂടെ യോഗിത ഈ വിടവ് നികത്തിയിരിക്കുകയാണ്. ഈ മേഖലയില്‍ ഉണ്ടായിരുന്ന അറിവിന്റെ വിടവിനെ നികത്തുകയാണ് തലച്ചോറും നാഡീകോശവും എങ്ങനെ വികസിക്കുന്നു, വൈകല്യങ്ങളുടെ കാര്യത്തില്‍ തലച്ചോറില്‍ എന്ത് തകരാറുകളാണ് സംഭവിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന, തലച്ചോറിന്റെ മനുഷ്യാധിഷ്ഠിത മാതൃകയുടെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button