Latest NewsNewsIndia

ലഡാക്കിൽ കേന്ദ്ര സർവ്വകലാശാല: ബില്ല് പാസാക്കി ലോക്‌സഭ

ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ കേന്ദ്രസർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കി ലോക്‌സഭ. ‘സിന്ധു കേന്ദ്ര സർവ്വകലാശാല’ എന്നാണ് ലഡാക്കിൽ സ്ഥാപിക്കുന്ന കേന്ദ്ര സർവ്വകലാശാലയ്ക്ക് പേര് നൽകുക. പെഗാസസ് വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെയാണ് ലോക്‌സഭ ബിൽ പാസാക്കിയത്. ലഡാക്കിൽ കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുന്നത് വഴി 2500 വിദ്യാർഥികൾക്ക് അവിടെത്തന്നെ പഠിക്കുന്നതിനു അവസരമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

Read Also: ‘ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യം’: നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ …

ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ രണ്ടാം വാർഷികത്തിൽ തന്നെ കേന്ദ്ര സർവ്വകലാശാല സ്ഥാപിക്കുന്നതിനുള്ള ബില്ല് പാസാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ലഡാക്കിൽ കേന്ദ്രസർവകലാശാല സ്ഥാപിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വിശദമാക്കി.

ലഡാക്കിലെ ജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും വഴികൾ സുഗമമാക്കാനും പ്രോത്സാഹിപ്പിക്കാനും സർവ്വകലാശാല സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ബില്ലിന്റെ ലക്ഷ്യങ്ങളും കാരണങ്ങളും വിവരിക്കുന്ന പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

Read Also: സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല: മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button