KeralaLatest NewsNews

കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കാനുള്ള കാരണങ്ങൾ വിശദമാക്കി മന്ത്രി ആന്റണി രാജു

രാവിലെ പതിനൊന്ന് മണിയോടെയാകും നിലമേലിലുളള വിസ്മയയുടെ വീട്ടില്‍ മന്ത്രി എത്തുക.

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ മോട്ടോര്‍ വാഹനവകുപ്പിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കിരണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത് ഇക്കാരണങ്ങളാല്‍. സ്ത്രീ വിരുദ്ധ പ്രവൃത്തി, സാമൂഹിക വിരുദ്ധവും ലിംഗ നീതിക്ക് നിരക്കാത്തതുമായ നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റ ദൂഷ്യം എന്നിവ വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വകുപ്പിന്റേയും അന്തസിനും സല്‍പ്പേരിനും കളങ്കം വരുത്തിയതിനാല്‍ (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റ ചട്ടം 11(1)8). സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിന്റെ ലംഘനം (1960 ലെ കേരള സിവില്‍ സര്‍വ്വീസ് പെരുമാറ്റചട്ടം 93 (സി) എന്നിവ പ്രകാരമാണ്.

Read Also: തിരഞ്ഞടുപ്പ് ഒരുക്കത്തിലേക്ക് കടന്ന് ബിജെപി: മോദിക്കും അമിത്ഷാക്കും പിന്നാലെ നദ്ദയും

ഇത്തരത്തില്‍ പിരിച്ചു വിടാനുള്ള വകുപ്പുണ്ടെന്നും എന്നാല്‍ അത് പലപ്പോഴും പ്രയോഗിക്കാറില്ലെന്നുമാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. കിരണിനെതിരെ നടപടിയെടുത്താല്‍ മാത്രമെ വിസ്മയയുടെ വീട് സന്ദര്‍ശിക്കുകയുള്ളൂവെന്നും ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കിരണിനെതിരായ നടപടിയുടെ പശ്ചാത്തലത്തില്‍ ആന്റണി രാജു ഇന്ന് വിസ്മയയുടെ വീട്ടിലെത്തും. രാവിലെ പതിനൊന്ന് മണിയോടെയാകും നിലമേലിലുളള വിസ്മയയുടെ വീട്ടില്‍ മന്ത്രി എത്തുക. ബന്ധുക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ സന്ദര്‍ശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button