KeralaLatest NewsNews

വിഴിഞ്ഞം സംഭവം, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സമവായ ശ്രമങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ സമവായ ശ്രമങ്ങളുടെ ഭാഗമായി ഗതാഗത മന്ത്രി ആന്റണി രാജു ബസേലിയോസ് ക്ലീമിസ് ബാവയുമായി ചര്‍ച്ച നടത്തി. വാടക വീടുകളില്‍ കഴിയുന്നവരുടെ വാടക തുക 5500 ഇല്‍ നിന്നും 7000 ആക്കണമെന്നും, തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയില്‍ സമര സമിതി പ്രതിനിധിയെ ഉള്‍പ്പെടുത്തമെന്നും, സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തുടര്‍നടപടികള്‍ ഉണ്ടാകാരുതെന്നും ബാവ ആവശ്യപ്പെട്ടു.

Read Also:മുൻകൂർ അനുമതിയില്ലാതെ വിനോദയാത്ര: സ്കൂൾ കുട്ടികളുമായെത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി എംവിഡി

അതോടൊപ്പം, സമരസമിതി ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ ആറ് എണ്ണം അംഗീകരിച്ചുകൊണ്ട് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മോണിറ്ററിങ് സമിതി രൂപീകരിക്കണമെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധികള്‍ക്കൊപ്പം സമരസമിതിയുടെ പ്രതിനിധികളും ഉണ്ടായിരിക്കണമെന്നുമാണ് ബാവ ആവശ്യപ്പെട്ടത്.

ഇതിനിടയില്‍, വിഴിഞ്ഞത്ത് സമാധാന ദൗത്യ സംഘം സന്ദര്‍ശനം നടത്തി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മത്സ്യതൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദര്‍ശിച്ചു. സംഘര്‍ഷാവസ്ഥ പരിഹരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സമരങ്ങളിലെ ജനകീയ ആവശ്യങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി എന്നിവരുള്‍പ്പെടെയുള്ള സംഘം തുറമുഖം സന്ദര്‍ശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button