Latest NewsKeralaNews

അത്‌ലറ്റിക്‌സില്‍ ആദ്യമായി ഇന്ത്യയ്ക്ക് സ്വര്‍ണ മെഡല്‍ നേടിക്കൊടുത്ത നീരജിനെ അഭിനന്ദിച്ച് മമ്മൂട്ടി

കൊച്ചി : ചരിത്രം തിരുത്തിയെഴുതിയ നീരജ് ചോപ്രയ്ക്ക് രാജ്യം മുഴുവനും അഭിനന്ദന പ്രവാഹം. ഒളിമ്പിക്‌സ് ചരിത്രത്തില്‍ അത്ലറ്റിക്സില്‍ ആദ്യമായി ഇന്ത്യക്ക് മെഡല്‍ നേടിക്കൊടുത്ത നീരജ് ചോപ്രയെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടിയും രംഗത്ത് വന്നു. ഓരോ ഇന്ത്യനും അദ്ദേഹത്തിന്റെ ഈ നേട്ടത്തില്‍ അഭിമാനിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

Read Also : നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തുണ്ടായിരുന്നു : സന്ദീപ് വാര്യര്‍

‘ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ നീരജ് ചോപ്രയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനം. അത്‌ലറ്റിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍. ഓരോ ഇന്ത്യനും നിങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നു’, മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിക്ക് പുറമേ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങി നിരവധി സിനിമ താരങ്ങള്‍ അദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button