KeralaCinemaMollywoodLatest NewsNewsEntertainment

‌’ആ സിനിമ ഉണ്ടായത് രണ്ട് പത്ര വാർത്തയിൽ നിന്നും’: ബ്ലെസി

മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയ ചിത്രമാണ് ബ്ലെസ്സി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’. ലോഹിതദാസ് അസാക്കമുള്ള സംവിധായകരുടെ കൂടെ ജോലി ചെയ്ത, 2004-ൽ ‘കാഴ്ച’ എന്ന ചിത്രത്തിലൂടെയാണ് ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വർഷത്തെ സിനിമാ ജീവിതത്തിൽ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകൾ മാത്രമാണ്. ഇപ്പോഴിതാ, തന്റെ മുൻ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

2001 ലെ ഗുജറാത്ത് ഭൂകമ്പത്തെ ആസ്പദമാക്കിയെടുത്ത കാഴ്ച ഒരുപാട് പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു.
പിന്നീട് 2005-ൽ തന്മാത്ര, 2006-ൽ പളുങ്ക് എന്നീ ചിത്രങ്ങൾ പുറത്തുവന്നു. ഇപ്പോഴിതാ പളുങ്ക് എന്ന സിനിമയുടെ കഥ എങ്ങനെയാണ് തനിക്ക് ലഭിച്ചതെന്ന് പറയുകയാണ് ബ്ലെസ്സി. ആ സമയത്ത് കണ്ട രണ്ട് പത്ര കട്ടിംഗുകളാണ് പളുങ്ക് ചെയ്യാൻ പ്രചോദനമായതെന്നാണ് ബ്ലെസ്സി പറയുന്നത്.

‘ഞാൻ ആ സമയത്ത് കണ്ട ഒരു പത്രക്കട്ടിങ്ങുണ്ടായിരുന്നു. മകളെ തോളിലിരുത്തിക്കൊണ്ട് പുഴ കടക്കുന്ന ഒരു അച്ഛൻ. മകളെ സ്‌കൂളിൽ കൊണ്ടുപോകാൻ വേണ്ടിയാണ് അങ്ങനെ ചെയ്‌തത്. ആ ഫോട്ടോ കണ്ടപ്പോൾ അതിലൊരു സിനിമയുടെ കഥയുണ്ടെന്ന് എനിക്ക് തോന്നി. എന്നെ വല്ലാതെ ടച്ച് ചെയ്‌ത ഫോട്ടോയായിരുന്നു അത്. അതുപോലെ ആ സമയത്ത് വായിച്ച മറ്റൊരു വാർത്തയുണ്ടായിരുന്നു.

കടത്തിണ്ണയിൽ കിടന്നുറങ്ങിയ ഒരു കൊച്ചുകുട്ടിയെ പീഡിപ്പിച്ചു കൊന്ന ഒരാളുടെ വാർത്തയായിരുന്നു. മലയാളികളെ മൊത്തം ഞെട്ടിച്ച ഒരു സംഭവമായിരുന്നു അത്. കൊട്ടാരക്കരയിലോ മറ്റോ ആയിരുന്നു അത് നടന്നത്. അയാളെ പൊലീസ് അറസ്റ്റ് ചെയ്‌ത വാർത്ത കണ്ടപ്പോൾ മുന്നേ ആലോചിച്ച കഥയും ഇതും ഒന്നിച്ചുചേർത്ത് ഒരു സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ എഴുതിയ സിനിമയാണ് പളുങ്ക്’, ബ്ലെസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button