Latest NewsKeralaNews

മാനസ കൊലക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പ്രതി രഖിലിനെ തോക്ക് വിൽക്കുന്നയാളുടെ അടുത്തെത്തിച്ച ടാക്സി ഡ്രൈവർ മനേഷ് കുമാർ വർമയെയാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

Read Also: ‘താലിബാനെ നമ്പാതെ’: മോഹനവാഗ്ദാനങ്ങൾ കേട്ട് അവരുടെ വലയിൽ വീഴരുതെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ്

രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു പട്നയിൽ നിന്ന് രഖിലിനെ സോനുവിന്റെ അടുത്തെത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്. മാനസ കൊലക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബിഹാർ പൊലീസിന്റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്ഐ മാഹിനിന്റെ നേതൃത്വത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെയുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. സോനു കുമാറിനെ മുൻഗർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. തുടർന്നു മജിസ്ട്രേട്ട് അശ്വിനി കുമാർ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലേക്ക് ട്രാൻസിറ്റ് വാറന്റ് അനുവദിച്ചു. അതേസമയം ഇവരിലേക്ക് രഖിൽ എത്തിയതെങ്ങനെ എന്ന വിവരവും പൊലീസിന് ലഭ്യമായിട്ടുണ്ടെന്നാണ് സൂചന.

കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി. മാനസ(24)യെ കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളും സ്വയം വെടിവച്ച് മരിച്ചു. മാനസ ഏതാനും സഹപാഠികൾക്കൊപ്പം വാടകയ്ക്കു താമസിച്ച വീട്ടിൽ രഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.

Read Also: ത്രിപുര മുഖ്യമന്ത്രിയ്ക്ക് നേരെ വധശ്രമം : മൂന്നുപേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button