Latest NewsKeralaNews

പിണറായി സർക്കാർ വലിയ ഉണര്‍വാണ് ഉണ്ടാക്കിയത്: കയര്‍മേഖലയുടെ വികസനത്തിന് 52.86 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി

യര്‍ മേഖലയിലെ വികസന ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം ചുങ്കം കയര്‍മെഷീനറി ഫാക്ടറി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: കയര്‍മേഖലയുടെ വികസനത്തിന് പിണറായി സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ്. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭിച്ച രണ്ടാം പുനഃസംഘടന വലിയ ഉണര്‍വാണ് ഉണ്ടാക്കിയതെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് അത് പൂര്‍ത്തിയാക്കുമെന്നും പി രാജീവ് പറഞ്ഞു. കയര്‍ മേഖലയിലെ വികസന ക്ഷേമ ആനുകൂല്യങ്ങളുടെ വിതരണം ചുങ്കം കയര്‍മെഷീനറി ഫാക്ടറി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

2015-16 ല്‍ 7000 ടണ്‍ മാത്രമായിരുന്നു കയര്‍ ഉല്‍പ്പാദനം. ഇപ്പോള്‍ 25,000 ടണ്ണിലേക്ക് അത് വര്‍ധിച്ചു. ഇത് 30,000 ടണ്ണിലേക്ക് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാംഘട്ട കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതമുള്ള ധനസഹായ വിതരണവും നടന്നുവരുകയാണെന്നും 40000 ത്തോളം തൊഴിലാളികള്‍ക്ക് തുക ഇതിനകം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.

ഓണത്തോടനുബന്ധിച്ച്‌ കയര്‍മേഖലയുടെ വികസനത്തിനും ഉത്പാദനത്തിനുമായി 52.86 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കയറുത്പാദനം 30,000 ടണ്ണിലെത്തിക്കും. 2015-16 കാലത്ത് 11 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ കയര്‍മേഖലയില്‍ 53.91 ലക്ഷം തൊഴില്‍ ദിനങ്ങളുണ്ട്. ഉത്പാദന മേഖലയില്‍ 83 ശതമാനത്തിന്റെ വര്‍ദ്ധനവ് നേടാനായെന്നും മന്ത്രി പറഞ്ഞു.

Read Also: അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

‘ഭൂവസ്ത്ര വില്പനയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി 120 കോടി രൂപയുടെ കരാര്‍ ഏറ്റെടുത്തു. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിച്ചാണിത്. സംഭരിച്ച കയര്‍ വില മുഴുവന്‍ ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കാന്‍ കയര്‍ഫെഡിന് 10 കോടി രൂപ അനുവദിച്ചു. ഉത്പന്ന സംഭരണത്തിന് കയര്‍ കോര്‍പറേഷന് 15 കോടി രൂപയും നല്‍കി’- മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button