Latest NewsNewsIndia

അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: അഴിമതിക്കേസിൽ മുൻ കർണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മകൻ ബി.വൈ. വിജയേന്ദ്ര എന്നിവർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണ്ണാടക ഹൈക്കോടതി. ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. ഈ മാസം 17ന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: ‘മഹാത്മ പിണറായി’: പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കുന്ന ഹൃദയമുള്ള മഹാത്മാവാണ് പിണറായിയെന്ന് മന്ത്രി ജിആര്‍ അനില്‍

ആക്ടിവിസ്റ്റ് ടി.ജെ. എബ്രഹാം നൽകിയ ഹർജിയിലാണ് നോട്ടീസുകൾ നൽകിയത്. ബി.എസ്. യെദ്യൂരപ്പ, മുൻ മന്ത്രി എസ്.ടി. സോമശേഖരൻ എന്നിവർ അടക്കമുള്ളവരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബ്രഹാം കോടതിയെ സമീപിച്ചത്.

ബെംഗളൂരു വികസന അതോറിറ്റിയുടെ മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതി പുനരാരംഭിക്കുന്നതിനായി യെദ്യൂരപ്പയും മകനും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ കരാറുകാരനിൽ നിന്ന് കോഴവാങ്ങിയതായാണ് ടി.ജെ. എബ്രഹാമിന്റെ ആരോപണം. 2020 ൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമ്പോൾ കോൺഗ്രസും കർണാടക നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചിരുന്നു.

യെദ്യൂരപ്പയുടെ മകൻ, മരുമകൻ, ചെറുമകൻ തുടങ്ങിയ അടുത്ത ബന്ധുക്കളുടെ നേരിട്ടുള്ള ഇടപെടലുണ്ടെന്നായിരുന്നുവെന്നാണ് ഉയരുന്ന വിമർശനങ്ങൾ.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആ തീരുമാനത്തിന് മാറ്റമുണ്ടായില്ല, ആ ധീരനടപടിയ്ക്ക് ഇന്ന് രണ്ട് വയസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button