Latest NewsKeralaNattuvarthaNews

‘മഹാത്മ പിണറായി’: പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കുന്ന ഹൃദയമുള്ള മഹാത്മാവാണ് പിണറായിയെന്ന് മന്ത്രി ജിആര്‍ അനില്‍

സംസ്ഥാനം കഴിഞ്ഞ അഞ്ചുവര്‍ഷവും ഇപ്പോഴും പ്രയാസകരമായ സാഹചര്യത്തെ​ നേരിടുകയാണ്

തിരുവനന്തപുരം:​ മുഖ്യമന്ത്രി പിണറായി വിജയനെ മഹാത്മാവായി പുകഴ്​ത്തി നിയമസഭയില്‍ ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയുടെ മറുപടിയിലായിരുന്നു മന്ത്രി അനിൽ മുഖ്യമന്ത്രിയെ മഹാത്മാവായി ചിത്രീകരിച്ചത്.

‘ഏതൊരാളി​ന്റെ ഹൃദയമാണ്​ പാവപ്പെട്ടവര്‍ക്കുവേണ്ടി തുടിക്കുന്നത്,​ അയാളാണ്​ മഹാത്മാവ്​’ എന്ന സ്വാമി​ വിവേകാനന്ദന്റെ വാക്കുകള്‍ ഉദ്ധരിച്ച മന്ത്രി, വിവേകാനന്ദന്‍ പറഞ്ഞ വാക്കുകള്‍ അതേ രൂപത്തില്‍ അന്വര്‍ഥ്വമാക്കുന്ന ഒരാളാണ്​ മുഖ്യമന്ത്രി പിണറായി വിജയനെന്നും വ്യക്തമാക്കുകയായിരുന്നു.

സംസ്ഥാനം കഴിഞ്ഞ അഞ്ചുവര്‍ഷവും ഇപ്പോഴും പ്രയാസകരമായ സാഹചര്യത്തെ​ നേരിടുകയാണെന്നും ജനങ്ങളുടെ ദുരിതമകറ്റാന്‍ ഉയര്‍ന്ന പ്രവര്‍ത്തനമാണ്​ ഇടത്പക്ഷ​ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി അനില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button