Latest NewsKeralaNews

‘അതിശയകരമായ ത്രോ, ഹാറ്റ്‌സ് ഓഫ്’: നീരജ് ചോപ്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. നീരജ് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

Also Read: നീരജ് എറിഞ്ഞ ജാവലിന് 130 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ കരുത്തുണ്ടായിരുന്നു : സന്ദീപ് വാര്യര്‍

‘അതിശയകരമായ ത്രോയ്ക്ക് നീരജ് ചോപ്രയ്ക്ക് ഹാറ്റ്‌സ് ഓഫ്. നിങ്ങള്‍ ഇന്ന് എല്ലാ ഇന്ത്യക്കാരുടെയും അഭിമാനമായിരിക്കുകയാണ്. ഈ സുവര്‍ണ്ണ നിമിഷം ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ എന്നെന്നും സൂക്ഷിക്കപ്പെടും’ – മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ മമ്മൂട്ടിയും നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ആദ്യ ഇന്ത്യക്കാരനാണ് നീരജ് എന്നും അദ്ദേഹത്തിന്റെ അത്ഭുതകരമായ വിജയത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button