KeralaLatest NewsNews

സർക്കാരിന്റെ ഓണക്കിറ്റിലുള്ളത് ഗു​ണ​മേ​ന്മ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇല്ലാത്ത സാ​ധ​ന​ങ്ങളെന്ന് പരിശോധന റിപ്പോര്‍ട്ട്‌

പാലക്കാട് : അം​ഗീ​കൃ​ത ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തിന്റെ ഗു​ണ​മേ​ന്മ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ്​ സ​പ്ലൈ​കോ ടെ​ന്‍​ഡ​ര്‍ വ്യ​വ​സ്ഥ. എന്നാൽ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​റ്റി​ല്‍ പ​റ​ത്തി​യാ​ണ് സ​പ്ലൈ​കോ ഓ​ണ​ക്കി​റ്റ് ത​യാ​റാ​ക്കു​ന്ന​തെന്നാണ് ​ സ​പ്ലൈ​കോ വി​ജി​ല​ന്‍സ് അ​ധി​കൃ​ത​രു​ടെ ക​ണ്ടെ​ത്ത​ല്‍.

Read Also : പൊ​തു​ജ​ന സു​ര​ക്ഷ​യ്ക്കും പാമ്പുകളെ പിടികൂടാനുമായി വനം വകുപ്പിന്റെ മൊബൈൽ ആപ്പ് 

ഗു​ണ​മേ​ന്മ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യാ​ണ് പാ​ക്ക് ചെ​യ്ത സാ​ധ​ന​ങ്ങ​ള്‍ ഡി​പ്പോ​യിേ​ല​ക്ക് ന​ല്‍​കു​ന്ന​തെന്ന് കണ്ടെത്തി . പാ​ക്ക​റ്റി​ലെ ലേ​ബ​ലും നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. ഏ​ല​ക്കാ​യ, ക​ശു​വ​ണ്ടി പ​രി​പ്പ് എ​ന്നി​വ​യി​ലാ​ണ് കൂ​ടു​ത​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. സ​പ്ലൈ​കോ വി​ജി​ല​ന്‍​സും ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​റും ഒ​ന്നി​ച്ച്‌ ഡി​പ്പോ​ക​ളി​ലും പാ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് പ​ല സാ​ധ​ന​ങ്ങ​ളി​ലും ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടി​​ല്ലെ​ന്ന് ക​ണ്ടെ​ത്തിയത്.

ഗു​ണ​മേ​ന്മ കു​റ​ഞ്ഞ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ കി​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കമ്മീഷൻ ത​ട്ടാ​ന്‍ ഒ​രു വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​താ​യാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. വി​ത​ര​ണ സ​മ​യ​ത്ത് സാ​ധ​ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം സൃ​ഷ്​​ടി​ച്ച് അ​വ​യു​ടെ മ​റ​വി​ല്‍ ഗു​ണ​മേ​ന്മ കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ള്‍ വി​ത​ര​ണം ന​ട​ത്തി ക​മീ​ഷ​ന്‍ വാങ്ങുന്നതാണ് ഇത്തരക്കാരുടെ സ്ഥിരം പരിപാടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button