KeralaLatest NewsNews

സംസ്ഥാനത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു: ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.15 കോടി കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2.15 കോടി കടന്നു. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Also Read: തന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ: മായാവതി

സംസ്ഥാനത്ത് 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി.

വെള്ളിയാഴ്ച മാത്രം 2,45,897 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. 3.05 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button