KeralaNattuvarthaLatest NewsNews

ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത രീതിയിൽ എൽ.പി, യു. പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകും

ക​ല്‍​പ​റ്റ: ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ത​ട​സ്സപ്പെടാത്ത രീ​തി​യി​ല്‍ എ​ല്‍.​പി, യു.​പി അ​ധ്യാ​പ​ക​ർക്ക് കോ​വി​ഡ് ഡ്യൂ​ട്ടി​ നൽകി വയനാട് ജി​ല്ല​. അ​ധ്യാ​പ​ക​രെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നി​യോ​ഗി​ച്ചുകൊണ്ട് ജി​ല്ലാ ക​ല​ക്ട​റാണ് ഉ​ത്ത​ര​വി​ട്ടത്. ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത രീ​തി​യി​ല്‍ അ​ധ്യാ​പ​ക​രു​ടെ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ച്ചാ​ണ് ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

Also Read:പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി : വീതിച്ച പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്

പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍മാ​ര്‍ ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ ക​ണ്‍ട്രോ​ള്‍ റൂ​മു​ക​ളി​ലേ​ക്ക് ആ​വ​ശ്യാ​നു​സ​ര​ണം അ​ധ്യാ​പ​ക​രെ നി​യോ​ഗി​ക്കു​ക. തു​ട​ര്‍ച്ച​യാ​യി ഒ​രാ​ളെ​ത്ത​ന്നെ നി​യോ​ഗി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കണമെന്നും, അധ്യാപകരെ അവ​രു​ടെ താ​മ​സ​സ്ഥ​ല​ത്തി​ന് അ​ടു​ത്തു​ള്ള ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ത​ന്നെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയോടെയാണ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളിലും മറ്റും അടുത്തിടെ കൊണ്ടുവന്ന മാറ്റങ്ങൾക്കെതിരെ വലിയ ജനരോഷം സർക്കാരിനെതിരെ ഉണ്ടാവാൻ കാരണമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button