KeralaNattuvarthaLatest NewsNews

പത്തിന്റെ നോട്ടുകൾ മാത്രം നൽകി മദ്യം വാങ്ങി: ഭ​ണ്ഡാ​ര​വും, കുരിശടിയും തകർത്ത മോഷ്ടാക്കളെ നാടകീയമായി പിടികൂടി

റാ​ന്നി: ക്ഷേ​ത്രത്തിലെ ഭ​ണ്ഡാ​ര​വും, പള്ളിയുടെ കു​രി​ശ​ടി​യും ത​ക​ര്‍ത്ത് മോഷണം നടത്തിയ പ്രതികളെ നാടകീയമായി പിടികൂടി പോലീസ്. ചെ​റു​കു​ള​ഞ്ഞി, പ​രു​ത്തി​ക്കാ​വ് ക്ഷേ​ത്ര ഭ​ണ്ഡാ​ര​വും അ​ഞ്ചാ​നി സെന്‍റ്​ മേ​രീ​സ് പള്ളിയുടെ കു​രി​ശ​ടി​യും ത​ക​ര്‍ത്ത് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളെയാണ് പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്തത്. പ്രദേശത്തെ സ്ഥി​രം മോഷ്ടാക്കളായ എ​സ്.​എ​സ് സ​തീ​ഷ്(44), സ​ഹാ​യി ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി മേ​ലേ​മു​റി​യി​ല്‍ എം.​എ​സ്. തോ​മ​സ് (ഷാ​ജി -47) എ​ന്നി​വ​രെ​യാ​ണ് പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Also Read:മഹാനായ ഭരണാധികാരി രാജീവ് ഗാന്ധിയാണ് രാജ്യത്ത് സ്പോർട്ട്സ് നയം നടപ്പിലാക്കിയതെന്ന് ഓർമ്മ വേണം : വിടി ബല്‍റാം

മോഷണം നടത്തിയ പ്രതികൾ റാ​ന്നി​യി​ലെ സ​ര്‍ക്കാ​ര്‍ മ​ദ്യ​വി​ല്‍പ​ന​ശാ​ല​യി​ല്‍ നിന്ന്​ പ​ത്തി​ന്റെ നോ​ട്ടു​ക​ള്‍ മാ​ത്രം ന​ല്‍​കി മ​ദ്യം വാ​ങ്ങി​യി​രു​ന്നു. തുടർന്ന് സംശയം തോന്നിയ മദ്യവിൽപ്പനശാലാ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. റാ​ന്നി ടൗ​ണി​ലെ ഇ​റ​ച്ചി​ക്ക​ട​യി​ലും ഇ​വ​ര്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നുവെന്നാണ് പോലീസ് പറയുന്നത്.

പിടിയിലായ പ്രതി സ​തീ​ഷ് ത​ണ്ണി​ത്തോ​ട്ടി​ലെ കൊ​ല​പാ​ത​ക കേ​സി​ലും ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലെ മോ​ഷ​ണ​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. തെ​ളി​വെ​ടു​പ്പി​ന് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​ച്ച പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍നി​ന്ന്​ തൊ​ണ്ടി​മു​ത​ലും പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button