Latest NewsNewsInternational

ഗ്രീസിൽ കാട്ടുതീ പടരുന്നു, ഏതന്‍സ് പൂര്‍ണമായും പുകമൂടി: അനുശോചനവുമായി ഒമാൻ

ഏതൻസ്: ഗ്രീസില്‍ കാട്ടുതീ പടര്‍ന്നുപിടിക്കുകയാണ്. 24 മണിക്കൂറിനിടെ 81 ഇടത്ത്‌ പുതിയതായി കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉയര്‍ന്ന താപനിലയും കാറ്റുമാണ് തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ കാരണമായത്. ഗ്രീസിൽ മരണപ്പെട്ടവര്‍ക്ക് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളിൽ ഒമാനുമായി കൂടുതൽ അടുത്ത സൗഹൃദ ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഗ്രീസ്.

Also Read:ചെറുനാരങ്ങ ഉപയോഗിച്ച് മുഖം സുന്ദരമാക്കാന്‍ ഇതാ ചില വഴികള്‍

എട്ടു ദിവസമായി തുടരുന്ന ദുരന്തം നേരിടുന്നതില്‍ എര്‍ദോ​ഗന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച്‌ തുര്‍ക്കിയില്‍ പ്രതിഷേധം ഉയരുകയാണ്. വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് വിമർശനം ഉയരുന്നത്. ഗ്രീസിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കാട്ടുതീയാണ് പടർന്നുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button