Latest NewsNewsInternational

ബ്രിട്ടണില്‍ കോവിഡ് വീണ്ടും അതിവേഗം വ്യാപിക്കുന്നു, മരണനിരക്കിലും വന്‍ വര്‍ദ്ധന

ലണ്ടന്‍: ബ്രിട്ടണില്‍ താഴേക്ക് വന്നിരുന്ന കോവിഡ് വ്യാപന നിരക്ക് വീണ്ടും അതിവേഗത്തില്‍ ഉയരുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് ബ്രിട്ടണില്‍ ആശങ്ക ഉണര്‍ത്തിയിട്ടുണ്ട്. ഇന്നലെ 28,612 പേര്‍ക്കാണ് ബ്രിട്ടണില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയിലേതിനേക്കാള്‍ 9.6 ശതമാനം കൂടുതലാണിത്. അതേസമയം മരണനിരക്കില്‍ കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 45 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 103 കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also : തീവ്രവാദികള്‍ക്ക് കോടികള്‍ ഫണ്ട് നല്‍കുന്നതായി വിവരം, 50 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്

രോഗവ്യാപനം ഈ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ വരുന്ന ശൈത്യകാലത്ത് വീണ്ടും ഒരു ലോക്ക്ഡൗണ്‍ അത്യാവശ്യമായി വരുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍, ഒന്നാം ലോക്ക്ഡൗണിന് കാരണമായ റിപ്പോര്‍ട്ടിന്റെ ഉപജ്ഞാതാവ്, പ്രൊഫസര്‍ ലോക്ക്ഡൗണ്‍ എന്ന വിളിപ്പേരുള്ള പ്രൊഫസര്‍ നീല്‍ ഫെര്‍ഗുസണ്‍ പറയുന്നത് ഇനിയൊരു ലോക്ക്ഡൗണ്‍ ആവശ്യമായി വരാന്‍ സാധ്യത വളരെ കുറവാണെന്നാണ്. രോഗവ്യാപനം വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ പോലും അത് നിയന്ത്രിക്കാവുന്ന പരിമിതിക്കുള്ളിലാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിലവിലെ കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്യുവാന്‍ രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ പര്യാപ്തമാണെന്ന് പ്രശ്‌സ്ത പകര്‍ച്ചവ്യാധി വിദഗ്ദനായ പ്രൊഫസര്‍ ജോണ്‍ എഡ്മണ്ടും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button