KeralaLatest NewsNews

ജസ്‌ന എരുമേലിയില്‍ നിന്ന് എങ്ങോട്ട് അപ്രത്യക്ഷമായി, അന്വേഷണം ആരംഭിച്ച് സിബിഐ

ദുരൂഹമായ എന്തോ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് ഉദ്യോഗസ്ഥര്‍

എരുമേലി: ജസ്ന മരിയയുടെ തിരോധാനം അന്വേഷിക്കാനായി സി.ബി.ഐ സംഘം എരുമേലിയിലെത്തി. സി.ബി.ഐ ഉദ്യോഗസ്ഥരായ മൂന്നംഗ സംഘമാണ് എരുമേലിയിലെത്തി അന്വേഷണം നടത്തുന്നത്. ജസ്നയുമായി ബന്ധമുള്ള സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ തിരക്കുകയാണ് ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്യുന്നത്. എരുമേലിയില്‍ നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് ജസ്ന ബസില്‍ യാത്ര ചെയ്തതായാണ് ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇതിന്റെ ചുവടുപിടിച്ച് സി.ബി.ഐ  അന്വേഷണം നടത്തുന്നുണ്ടെങ്കിലും മറിച്ചുള്ള സാഹചര്യവും പരിശോധിക്കുന്നു. ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

Read Also : തട്ടിക്കൊണ്ടുപോയി കൊല്ലുമെന്നു ഭീഷണി, ഗുണ്ടകളെ പേടിച്ച്‌ യുവാവ് ഒളിവില്‍ കഴിയുന്നത് കാട്ടില്‍

മൂന്നു വര്‍ഷമായി കാണാതായ മകളുടെ തിരോധാനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ജസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജെയിംസ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചത്. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. തിരോധാനം സംബന്ധിച്ച് പല ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു. മേഖലയിലെ പല സ്ഥലങ്ങളിലും പോലീസ് അന്വേഷണം നടത്തിയിട്ടും യാതൊരു തെളിവുകളും കണ്ടെത്താനായില്ല. ഇതേത്തുടര്‍ന്നാണ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ തീരുമാനിച്ചത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിയായിരുന്ന ജസ്നയെ കാണാതാകുന്നത്. രാവിലെ ബന്ധുവിന്റെ വീട്ടിലേയ്ക്കാണെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. സ്വകാര്യ ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡ് വരെയെത്തുന്നത് രണ്ടു പേര്‍ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവിടെ നിന്നും മുണ്ടക്കയം ഭാഗത്തേക്കുള്ള ബസില്‍ കയറാന്‍ പോകുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു. മുണ്ടക്കയം ഭാഗത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button