KeralaLatest NewsNews

സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യം: നീരജിന്റെ നേട്ടം ഇന്ത്യന്‍ സൈന്യത്തിനുള്ള ബഹുമതിയെന്ന് രാജ്‌നാഥ് സിംഗ്

ചരിത്രം കുറിച്ച നീരജിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനം കൊള്ളുന്നു.

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യന്‍ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നീരജിന്റെ നേട്ടം രാജ്യത്തിനും ഇന്ത്യന്‍ സൈന്യത്തിനും ഏറെ അഭിമാനം നല്‍കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

‘സ്വതന്ത്ര ഭാരത ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്‌സ് ട്രാക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തിലെ സ്വര്‍ണ്ണം നേടിയ നീരജ് ചോപ്രയ്‌ക്ക് അഭിനന്ദനങ്ങള്‍. ഒട്ടും പ്രതീക്ഷിക്കാത്ത വിഭാഗത്തിലാണ് നീരജ് കരുത്തുറ്റ പ്രകടനം നടത്തിയത്. ചരിത്രം കുറിച്ച നീരജിന്റെ പ്രകടനത്തില്‍ ഏറെ അഭിമാനം കൊള്ളുന്നു.’ രാജ് നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

Read Also: ഭീകരാക്രമണം : ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

‘ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെന്ന ഭാരതത്തിന്റെ സ്വപ്​നം യാഥാര്‍ഥ്യമാക്കാന്‍ ഹരിയാനയിലെ സോനിപ്പത്തില്‍ നിന്നുള്ള 23 കാരന്‍ പയ്യന്‍ വേണ്ടി വന്നു. ജാവലിന്‍ എറിഞ്ഞ് അവന്‍​ ചൂടിയ സ്വര്‍ണ പതക്കം ​ഇന്ത്യയുടെ കായിക ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതപ്പെടുന്നതാണ്​. കാരണം ആദ്യമായാണ്​ ഒളിംപിക്​സില്‍ ഒരു ഇന്ത്യന്‍ താരം അത്​ലറ്റിക്​സില്‍ സ്വര്‍ണ നേടുന്നത്​. 2008 ബീജിങ്​ ഒളിംപിക്​സില്‍ ഷൂട്ടിങ്ങില്‍ സ്വര്‍ണമണിഞ്ഞ അഭിനവ്​ ബിന്ദ്രക്ക്​ ശേഷം വ്യക്​തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ അത്​ലറ്റായി മാറി നീരജ്’- രാജ് നാഥ് സിംഗ് വ്യക്തമാക്കി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button