Latest NewsNewsInternational

9 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് സര്‍വീസ്: അറിയിപ്പുമായി ഫ്ലൈ ദുബായ്

ദുബായ്: ഒന്‍പത് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേയ്ക്ക് സര്‍വീസ് നടത്തുന്നുണ്ടെന്ന് ഫ്ലൈ ദുബായ്. ദുബായ് ഇഷ്യൂ ചെയ്ത വിസ കൈവശമുള്ളവര്‍ക്ക് അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും യാത്ര ചെയ്യാം.

Also Read: ഫ്‌ളാഷ് സെയിലുകൾക്ക് നിയന്ത്രണം ഉണ്ടാകാൻ സാധ്യത: ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് ഈയാഴ്ച്ച കേന്ദ്രം പുറത്തിറക്കും

അതേസമയം, ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങള്‍, പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ദുബായ് ഇഷ്യൂ ചെയ്ത വിസ കൈവശമുള്ള യുഎഇ നിവാസികളുടെ യാത്ര ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന റെസിഡന്റ് വിസ ഉടമകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് യുഎഇ ഓഗസ്റ്റ് 3ന് പ്രഖ്യാപിച്ചിരുന്നു. യുഎഇയില്‍ വാക്‌സിന്‍ എടുത്ത, യുഎഇ നല്‍കിയ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവര്‍ക്ക് ഈ രാജ്യങ്ങളില്‍ നിന്നും യാത്ര ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ചില വിഭാഗങ്ങളെ നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button