KeralaLatest NewsIndia

അടുത്ത തിരഞ്ഞെടുപ്പില്‍ മോദിയെ നേരിടുന്നത് കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാവെന്ന് സൂചന

കഴിഞ്ഞ 57 വര്‍ഷങ്ങള്‍ക്കിടെ 37 വര്‍ഷവും കണ്ണൂര്‍ സ്വദേശികളായിരുന്നു സെക്രട്ടറി സ്ഥാനത്ത്

കണ്ണൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണായ കണ്ണൂര്‍ സി.പി.എമ്മിന്റെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുമ്പോള്‍ അത് പുതു ചരിത്രമാവും. കേരളത്തിന്റെ ചരിത്രത്തില്‍ തുടര്‍ ഭരണം കൊണ്ടുവന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നാട് എന്നതിലുപരി ,കൂടുതല്‍ കാലം പാര്‍ട്ടി സെക്രട്ടറിമാരായതും കണ്ണൂരില്‍ നിന്നുള്ള നേതാക്കളാണ്. സംസ്ഥാനത്ത് കരുത്തുറ്റ പാര്‍ട്ടി ഘടകങ്ങളും ഏറ്റവും കൂടുതല്‍ അംഗത്വവുമുള്ളതും കണ്ണൂരിലാണ്. അതുകൊണ്ടു തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ മോദിയെ നേരിടാൻ കണ്ണൂരിൽ നിന്നുള്ള നേതാവായിരിക്കും വരിക എന്ന് തന്നെയാണ് സൂചന.

1939ല്‍ പിണറായി പാറപ്രത്ത് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തോടെയാണ് കണ്ണൂര്‍ ചുവന്നു തുടങ്ങിയത്. പി .കൃഷ്ണപിള്ള, ഇ. എം. എസ്, കെ.. ദാമോദരന്‍, വിഷ്ണു ഭാരതീയന്‍, കെ.. എ കേരളീയന്‍ തുടങ്ങിയ നേതാക്കളാണ് സമ്മേളനത്തിന് നേതൃത്വം നല്‍കിയത്. 1964 ല്‍ സി.പി. എം പിറവിയെടുത്തത് മുതലുള്ള എട്ട് സംസ്ഥാന സെക്രട്ടറിമാരില്‍ ആറു പേരും കണ്ണൂര്‍ സ്വദേശികള്‍. നാലു തവണ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണ് റെക്കാഡ്. കഴിഞ്ഞ 57 വര്‍ഷങ്ങള്‍ക്കിടെ 37 വര്‍ഷവും കണ്ണൂര്‍ സ്വദേശികളായിരുന്നു സെക്രട്ടറി സ്ഥാനത്ത്.

എ.കെ.ജി., സി.എച്ച്‌.കണാരന്‍, ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് കണ്ണൂരുകാരായ സെക്രട്ടറിമാര്‍. ഇ.എം.എസ്, വി.എസ്.അച്യുതാനന്ദന്‍ എന്നിവര്‍ കണ്ണൂരിനു പുറത്തു നിന്നും. നിലവിലെ പി.ബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ, തമിഴ്‌നാടിന്റെ പ്രതിനിധിയായി പി.ബി.യിലെത്തിയ എ.കെ.പദ്മനാഭനും കണ്ണൂര്‍ സ്വദേശിയാണ്. ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍, കെ.കെ.ശൈലജ, പി.കെ.ശ്രീമതി എന്നീ കേന്ദ്രകമ്മിറ്റി അംഗങ്ങളും കണ്ണൂരുകാരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button