KeralaLatest NewsNews

ഓൺലൈനിൽ ഡ്രോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്തപ്പോൾ ല​ഭി​ച്ച​ത് 10 രൂ​പ​യു​ടെ ബി​സ്ക​റ്റ് : പരാതിയുമായി യുവാവ്

തൃ​ശൂ​ര്‍ : കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ഓൺലൈൻ വിപണിയി സജീവമായപ്പോൾ തട്ടിപ്പുകളും തുടർകഥയാകുകയാണ്. വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പ്പാ​ടം സ്വ​ദേ​ശി​യാ​ണ് ഏറ്റവും ഒടുവിലായി ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്.

Read Also : ഒളിംപിക്സിൽ ചരിത്രത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടം ഇന്ത്യ കൈവരിച്ചപ്പോൾ എല്ലാ മത്സരങ്ങളിലും തകർന്നടിഞ്ഞു പാകിസ്ഥാൻ  

ഓ​ണ്‍​ലൈ​നി​ലൂ​ടെ 3,999 രൂ​പ​യു​ടെ ഡ്രോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ യുവാവിന് ല​ഭി​ച്ച​ത് 10 രൂ​പ​യു​ടെ ര​ണ്ട് പാ​ക്ക​റ്റ്​ ബി​സ്ക​റ്റെന്നാണ് പരാതി. ആ​മ​സോ​ണി​ലൂ​ടെ ഈ ​മാ​സം ഒ​ന്നി​നാ​ണ്​ കാ​മ​റ സൗ​ക​ര്യ​മു​ള്ള ടോ​യ് ഡ്രോ​ണ്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത​ത്. ഇ​തി​ന് മു​ന്‍​കൂ​റാ​യി പ​ണ​വും അ​ട​ച്ചു.

ശ​നി​യാ​ഴ്ച വൈ​കീ​ട്ടോടെയാണ് പാഴ്‌സൽ വീട്ടിലെത്തിയത്. തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കബളിപ്പിക്കപ്പെട്ടതായി മസസ്സിലാകുന്നത്. ര​ണ്ട് പാ​ക്ക​റ്റ് പാ​ര്‍​ലെ ജി ​ബി​സ്കറ്റാണ് പാക്കറ്റിൽ ഉണ്ടായിരുന്നത്. ബിസ്ക്കറ്റ് പൊട്ടിച്ചു നോക്കിയിട്ടില്ലെന്നും ആ​മ​സോ​ണിന്റെ ക​സ്​​റ്റ​മ​ര്‍ കെ​യ​റി​ല്‍ പ​രാ​തി അ​റി​യി​ച്ചി​ട്ടു​ണ്ടെന്നും യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button