COVID 19KeralaNattuvarthaLatest NewsNewsIndia

ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയിലധികം ‘നമ്പർ വൺ’ കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് കേസുകളിൽ പകുതിയിലധികം കേരളത്തില്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിതീകരിച്ച 35,499 കൊവിഡ് കേസുകളിൽ 18,607 കേസുകൾ കേരളത്തിൽ നിന്നുള്ളവയാണ്. 447 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്‌ത രോഗികളുടെ എണ്ണം 3.19 കോടിയായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 3.11 കോടി പേര്‍ രോഗമുക്തി നേടി.

Also Read:കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ പള്ളി വഴി രജിസ്റ്റർ ചെയ്തവർക്ക് നൽകി: ആരോഗ്യമന്ത്രിയുടെ അറിവോടെയെന്ന് ആരോപണം

രാജ്യത്ത് ഇതുവരേയ്ക്കും 56.8 കോടി ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം 13.71 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് മരണമടഞ്ഞത് 4,28,309 പേരാണ്. ചികിത്സയിലുള‌ളത് 4,02,188 പേരും. അടിയന്തര ഉപയോഗത്തിനായി രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്‌സിന് അനുമതി നൽകിയിട്ടുണ്ട്.

അതേസമയം, കേരളത്തിൽ രോഗികളുടെ എണ്ണം കുറയാത്തത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വാക്‌സിനേഷൻ ദ്രുതഗതിയിൽ നടക്കാത്തതും കോവിഡ് പ്രോട്ടോകോളുകളുടെ അപാകതയും കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്.
18,607 പുതിയ കേസുകളും 93 മരണവുമാണ് 24 മണിക്കൂറിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button