KeralaLatest NewsNews

‘എന്ത് തേങ്ങയാണ്’; മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഹെലന്‍ ഓഫ് സ്പാര്‍ട്ട

ഇത്രയും ഫേയ്മസ് ആയിട്ടുള്ള രണ്ട് യൂ ട്യൂബേര്‍സിനെ ഇങ്ങനെ തെരുവു നായയെ പോലെ ട്രീറ്റ് ചെയ്യുന്നു

കണ്ണൂർ : നിയമവിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയ യൂട്യൂബേഴ്‌സായ ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സിനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച്‌ സോഷ്യല്‍ മീഡിയ. അന്യായമായി നടന്ന കസ്റ്റഡിയാണിതെന്നും ആ പാവങ്ങള്‍ ചെയ്ത തെറ്റെന്താണെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. ‘ദയവ് ചെയ്ത് പ്രതികരിക്കുക. ഇത്രയും ഫേയ്മസ് ആയിട്ടുള്ള രണ്ട് യൂ ട്യൂബേര്‍സിനെ ഇങ്ങനെ തെരുവു നായയെ പോലെ ട്രീറ്റ് ചെയ്യുന്നു എന്നുണ്ടെങ്കില്‍ സാധാരണക്കാരെ ഇവരെങ്ങനെയായിരിക്കും ട്രീറ്റ് ചെയ്യുന്നത്,’ ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിച്ചു.

കരയുന്ന കുട്ടിക്കേ പാലുളളൂ എന്ന് കേട്ടിട്ടില്ലേ. ഇപ്പോള്‍ പ്രതികരിച്ചില്ല എന്നുണ്ടെങ്കില്‍ വളരെ മോശമായിപ്പോവുമെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചൂണ്ടിക്കാട്ടി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് പ്രതികരണം. ‘എന്താണ് ആ പാവങ്ങള്‍ ചെയ്ത തെറ്റ്. വണ്ടി മോഡിഫൈ ചെയ്തതാണോ. വളരെ മോശമാണ് പൊലീസ് ചെയ്തത്. തോന്നിവാസവും ഗുണ്ടായിസവുമാണ്. വീഡിയോയില്‍ അവരെ അടിക്കുന്നത് കൃത്യമായി കാണാമെന്നും’ ഹെലന്‍ ഓഫ് സ്പാര്‍ട്ട ചൂണ്ടിക്കാട്ടി

read also: എന്തിനേക്കാളും പ്രധാനം പാർട്ടി: കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഈനലി

മോട്ടോര്‍ വാഹന വകുപ്പ് എന്നു കേള്‍ക്കുമ്ബോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വിസ്മയ കേസിലെ കിരണിനെയാണ്. അവനെ ഉള്ളിലാക്കാനൊന്നും ആരെയും കണ്ടില്ലല്ലോ എന്ത് തേങ്ങയാണിതെന്നും ഹെലന്‍ ഓഫ് സ്പാര്‍ട്ട ചോദിക്കുന്നു. അവരെ പിടിച്ചു കൊണ്ടു പോവുന്നത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ക്കോ ജനങ്ങള്‍ക്കോ പൊലീസിനെ തടഞ്ഞു കൂടായിരുന്നോ ഹെലന്‍ ഓഫ് സ്പാര്‍ട്ട വിമർശിച്ചു.

ഇ ബുള്‍ ജെറ്റ് ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button