Latest NewsNewsIndia

പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കും: നിതിൻ ഗഡ്കരി

ന്യൂഡൽഹി: പൊതു- സ്വകാര്യ സഹകരണം റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിലുള്ള ശ്രമങ്ങൾ രാജ്യത്തെ റോഡ് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്‌സ്‌ആപ്പില്‍, ഓണ്‍ലൈന്‍ ക്ലാസ്സിനിടയിൽ അധ്യാപകർക്ക് ലഭിക്കുന്നത് അശ്ലീല സന്ദേശങ്ങൾ

റോഡ് സുരക്ഷയുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്താൻ അദ്ദേഹം സ്വകാര്യ മേഖലയോട് ആവശ്യപ്പെട്ടു. റോഡ് സുരക്ഷയോടുള്ള സാമൂഹിക ബോധം, സാമൂഹിക അവബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവ സൃഷ്ടിക്കുന്നതിനും അദ്ദേഹം നിർദ്ദേശിച്ചു.

‘റോഡപകടങ്ങൾ സമൂഹത്തിനും രാജ്യത്തിനും മൊത്തത്തിൽ സാമ്പത്തിക ബാധ്യതയാണ്. 2023 ഓടെ രാജ്യത്ത് അപകട മരണങ്ങൾ കുറയ്ക്കാനും 2025 ആകുമ്പോഴേക്കും ഇത് അൻപത് ശതമാനം കുറയ്ക്കാനും പ്രതിജ്ഞാബദ്ധമാണ്. സാമൂഹിക ബന്ധങ്ങളുടെ വികസനത്തിനായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല: ‘ഈശോ’യ്ക്ക് പിന്തുണയുമായി മാക്ട

shortlink

Related Articles

Post Your Comments

Related Articles


Back to top button