KeralaNattuvarthaLatest NewsNews

സിഐടിയു ഭരണ സമിതിയുടെ പിടിപ്പുകേട്: കോട്ടയം ടെക്സ്റ്റൈല്‍സ് പൂട്ടി, കോടികൾ നഷ്ടത്തിലായി വയോധികർ

കോട്ടയം: കോട്ടയം ടെക്സ്റ്റൈല്‍സ് എംപ്ലോയീസ് സഹകരണ സംഘം പൂട്ടിയതോടെ ദുരിതത്തിലായിരിക്കുകയാണ് നിക്ഷേപകരായ വയോധികർ. രണ്ട് കോടി 30 ലക്ഷമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുകിട്ടാനുള്ളത്. തൊഴിലാളി സമരത്തെ തുടര്‍ന്ന് ടെക്സ്റ്റൈല്‍സ് കമ്പനി അടച്ചുപൂട്ടിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
സിഐടിയു ഭരണ സമിതിയുടെ പിടിപ്പുകേടാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് നിക്ഷേപകരുടെ പരാതി.

Also Read:കേരളത്തിലെ കോവിഡ് വാക്സിൻ യജ്ഞത്തിന് കൂടുതൽ വാക്സിൻ ഡോസുകൾ നൽകി കേന്ദ്രസർക്കാർ : ഇന്ന് ഉച്ചയോടെ എത്തും

കോട്ടയം ടെക്റ്റൈല്‍സ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ വളർച്ചാ കാലഘട്ടത്തിൽ തൊഴിലാളികൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. 2000 മുതലാണ് ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. വലിയ പിന്തുണയാണ് നാട്ടുകാർ ഈ പദ്ധതിയ്ക്ക് നൽകിയത്. അത്തരത്തിൽ പണം നിക്ഷേപിച്ച നൂറ്റി അൻപതോളം പേര്‍ക്കാണ് ഇപ്പോള്‍ പണം തിരികെ ലഭിക്കാതെ വന്നിരിക്കുന്നത്.

തൊഴിലാളി സമരത്തെ തുടര്‍ന്നാണ് 2020 ഫെബ്രുവരി ഏഴിന് കോട്ടയം സില്‍ക്സ് പൂട്ടിയത്. ഇതൊടെ തൊഴിലാളികളില്‍ നിന്നുള്ള വായ്പാ തിരിച്ചടവ് മുടങ്ങി. ആ ഇനത്തില്‍ സംഘത്തിലേക്ക് തിരിച്ചുവരാനുള്ളത് 99 ലക്ഷം രൂപയാണ്. 2020 മാര്‍ച്ചിലെ ഓഡിറ്റിങില്‍ സംഘത്തിൽ കണ്ടെത്തിയത് ഒരു കോടി എഴുപത് ലക്ഷത്തിന്‍റെ നഷ്ടമാണ്. ഇന്ന് നഷ്ടം 2 കോടി 30 ലക്ഷമായി മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button