KeralaLatest NewsNews

ഏറെ വിവാദമുണ്ടാക്കിയ ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍മാര്‍ക്ക് ജാമ്യം : പൊതുമുതല്‍ നശിപ്പിച്ചതിന് പിഴ ഈടാക്കി

 

കണ്ണൂര്‍: ജുഡീഷ്യല്‍ കസ്റ്റഡില്‍ കഴിയുന്ന ഇ ബുള്‍ ജെറ്റ് യൂട്യൂബര്‍മാരായ എബിന്‍, ലിബിന്‍ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് 3500 രൂപ വിതം കെട്ടി വയ്ക്കുകയും 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവും വേണം. ആര്‍ടിഒ ഓഫീസിലുണ്ടായ നാശ നഷ്ടങ്ങളുടെ തുക കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് ജാമ്യ ഹര്‍ജിയില്‍ ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നല്ല സന്ദേശമാകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Read Also : ‘കുറച്ച് ഓവറായിരുന്നു’: ഇ ബുള്‍ ജെറ്റ് ആരാധകർ നടത്തിയ സോഷ്യൽമീഡിയ പ്രതിഷേധത്തില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍

പൊതുമുതല്‍ നശിപ്പിച്ചു, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, വധഭീഷണി മുഴക്കി തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് യൂട്യൂബര്‍മാര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം യൂട്യൂബര്‍മാരുടെ നെപ്പോളിയന്‍ എന്ന് പേരിട്ട വിവാദ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ സെക്ഷന്‍ 53 (1A) പ്രകാരമാണ് നടപടി. അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനുമാണ് നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button