Latest NewsKeralaNews

രാജ്യത്തിന്റെ അഭിമാനമായി മാറിയ പി.ആര്‍. ശ്രീജേഷിന് നാട്ടില്‍ സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തില്‍ ഗംഭീര സ്വീകരണം

ശ്രീജേഷിനെ തഴഞ്ഞ പിണറായി സര്‍ക്കാര്‍ അദ്ദേഹം നാട്ടിലെത്തിയപ്പോള്‍ കാണിച്ചത് കണ്ട് ജനങ്ങള്‍ അമ്പരന്നു

കൊച്ചി: ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് നാട്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വാഹനത്തിലാണ് ശ്രീജേഷ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് എത്തിയത്. വിമാനത്താവളം മുതല്‍ അദ്ദേഹത്തിന്റെ ജന്മനാടായ പള്ളിക്കര വരെ ശ്രീജേഷിന് വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കി.

Read Also :എന്തായാലും ആ കാബറേ ഡാന്‍സ് പോലെയുള്ള ലൈറ്റ് വച്ച വാന്‍ കണ്ടിട്ട് കൊതിയായിട്ട് വയ്യ: ഡോ. ഷിംന അസീസ്

ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്ന പ്രചരണം അവാസ്തവമാണെന്ന് മന്ത്രി അബ്ദുറഹ്മാന്‍ ഇന്ന് പറഞ്ഞിരുന്നു. മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്. ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതുകൂടി പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button