Latest NewsNewsIndia

കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്തത് ആയുധങ്ങളോടൊപ്പം വയാഗ്ര ഗുളികകളും

കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാൻ പൗരനാണ്

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ആയുധങ്ങളോടൊപ്പം വയാഗ്ര ഗുളികകളും കണ്ടെടുത്തു. വെള്ളിയാഴ്ച ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരില്‍ നിന്നാണ് രണ്ട് റൈഫിളുകള്‍, നാല് ഗ്രനേഡുകള്‍, വെടിക്കോപ്പുകള്‍, വയാഗ്ര ഗുളികകൾ എന്നിവ കണ്ടെടുത്തത്.

കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്ഥാൻ പൗരനാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കശ്മീരിൽ രജൗരി ജില്ലയിലെ തനാമണ്ടി മേഖലയിലാണ് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് നുഴഞ്ഞുകയറിയ ഭീകരരുടെ നീക്കങ്ങളേക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button