KeralaLatest NewsNews

കോവിഡ് വൈറസ് വ്യാപനം വർധിക്കാൻ സാധ്യത: ഓണം വീട്ടിലിരുന്ന് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണം വീട്ടിലിരുന്ന് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണക്കാലത്ത് ആൾക്കൂട്ടം ഒഴിവാക്കണം. ഇനിയും രോഗം വരാത്ത 50 ശതമാനം പേർ കേരളത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് കോവിഡ്: വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കോവിഡ് വൈറസ് വ്യാപനം ഗണ്യമായി കൂടാൻ സാധ്യതയുണ്ട്. അതിനാൽ ഓണാഘോഷം കുടുംബങ്ങളിൽ നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഓണക്കാലവും തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കാരണം കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വൻതോതിൽ കൂടുമെന്ന് കേന്ദ്രസംഘം അറിയിച്ചിരുന്നു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ സാഹചര്യങ്ങൾ പഠിച്ച ശേഷം കേന്ദ്ര സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളത്തിലെ രോഗ ബാധയ്ക്ക് പ്രധാനമായും പത്ത് കാരണങ്ങളാണ് കേന്ദ്ര സംഘം റിപ്പോർട്ടിയിൽ പറയുന്നത്.

Read Also: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button