Latest NewsKeralaNews

മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവകാരുണ്യ നടപടികളിലൂടെയാകണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: നിങ്ങൾ പണം സമ്പാദിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണോ? എങ്കിൽ നിങ്ങളെ പങ്കാളി ഉപേക്ഷിച്ചേക്കാം: പഠനം

‘പല മേഖലകളിലും നമ്മുടെ നാടിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവകാശവാദങ്ങളുടെ തിളക്കത്തിൽ കണ്ണ് മഞ്ഞളിച്ചുകൂട. നമുക്ക് മുന്നിൽ മഹാത്മാഗാന്ധി കാണിച്ചുതന്ന ഒരു മാതൃകയുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വർണപ്പൊലിമ നഗരങ്ങളിൽ കൊണ്ടാടപ്പെട്ടപ്പോൾ ചേരികളിലേക്ക് അവരിൽ ഒരാളാകാനായി നടന്നകന്ന വ്യക്തിയാണ് മഹാത്മഗാന്ധി. ഗാന്ധിജിയുടെ വാക്കുകൾ മുൻനിർത്തി നാടിനായി സമർപ്പിക്കാൻ കഴിയുന്നതാകണം സ്വാതന്ത്ര്യദിനാഘോഷമെന്ന്’ അദ്ദേഹം പറഞ്ഞു.

‘അമൃത് മഹോത്സവം എന്ന പേര് കേരളീയരെ സംബന്ധിച്ച് അഭിമാനകരമാണ്. സ്വാതന്ത്ര്യത്തെ അമൃതിനോട് ഉപമിച്ചത് മഹാകവി കുമാരനാശാനാണ്. സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക്, മൃതിയേക്കാൾ ഭയാനകം എന്നാണ് മഹാകവി പാടിയത്. സ്വാതന്ത്ര്യത്തിന്റെ വിലയാകെ ആ ഈരടികളിലുണ്ട്. സ്വാതന്ത്ര്യത്തെ അമൃതിനോട് ആദ്യം ഉപമിച്ചത് നമ്മുടെ നാടാണെന്ന് അഭിമാനിക്കാം. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏഴര ദശാബ്ദം എന്നത് ചെറിയ കാലയളവല്ല. എന്നാൽ ഇതിനകം സമഗ്രവും പൂർണവും പുരോഗമനോൻമുഖവുമായ ഒരു രാഷ്ട്രമായി മാറ്റുക എന്ന സ്വപ്നം സഫലമായോ എന്ന് ചിന്തിക്കണം. സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ധീരദേശാഭിമാനികളുടെ സ്വപ്നങ്ങളിൽ ഒരു ഇന്ത്യയുണ്ടായിരുന്നു. അത് യാഥാർത്ഥ്യമായോ എന്നും പരിശോധിക്കണമെന്ന്’ മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: പിജി ഡോക്ടർമാരുമായുള്ള ചർച്ച വിജയകരം: പ്രശ്‌നങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ഇന്ത്യ 75 വർഷം ജീവിച്ചത് മതനിരപേക്ഷ രാജ്യമായതിനാലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എം. ബി. രാജേഷ് പറഞ്ഞു. ‘വ്യത്യസ്ത സമരധാരകൾ ചേർന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. ഇതിൽ നിന്നാണ് മതനിരപേക്ഷ ഇന്ത്യ എന്ന ആശയം ഉയർന്നു വന്നത്. ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. സ്വാതന്ത്ര്യ സമരത്തിലൂടെ ഇന്ത്യ എന്ന ആശയം എങ്ങനെ ഉയർന്നു വന്നു എന്നത് പുതിയ തലമുറയിലേക്ക് എത്തിക്കാനുള്ള അവസരമായി ഇതിനെ കാണണമെന്നും സ്പീക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button