Latest NewsNewsIndiaCrime

ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി, ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു: മൂന്ന് പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിനൊപ്പം യുവതി ബാര്‍മറില്‍ നിന്ന് ബലോത്രയിലേക്ക് പോകുകയായിരുന്നു.

ജയ്പൂര്‍: ബൈക്കിൽ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്ന് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദാരുണസംഭവം. ദ,മ്പതികള്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കവെ ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തിയ ശേഷം യുവതിയെ കാറിലേക്ക് വലിച്ചുകയറ്റി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇനി ഒരാൾ കൂടി സംഭവത്തിൽ പിടിയിലാകാനുണ്ട്. ഇരുവരെയും കാറിലേക്ക് വലിച്ചുകയറ്റിയ ശേഷം ബൈക്കുമായി രക്ഷപ്പെട്ടയാളാണ് ഇനി അറസ്റ്റിലാവാനുള്ളത്.

ഭര്‍ത്താവിനൊപ്പം യുവതി ബാര്‍മറില്‍ നിന്ന് ബലോത്രയിലേക്ക് പോകുകയായിരുന്നു. ബൈക്കിനെ പിന്തുടര്‍ന്ന് സംഘം കാറില്‍ സഞ്ചരിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞ നിര്‍ത്തിയ ശേഷം ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി. ഇരുവരെയും കാറിലേക്ക് വലിച്ചുകയറ്റിയ ശേഷം സംഘത്തിലെ നാലാമന്‍ ബൈക്കുമായി കടന്നുകളയുകയായിരുന്നു.

read also: ഇന്ത്യ സന്ദര്‍ശനം നടത്തി: 51 പാകിസ്ഥാനികളെ തിരികെ പ്രവേശിപ്പിക്കാതെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍

ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച ശേഷം യുവതിയെ ഭര്‍ത്താവിന് മുന്നില്‍വച്ച്‌ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിന് പിന്നാലെ പ്രതികള്‍ ദമ്പതികളെ വഴിയിൽ ഉപേക്ഷിച്ചു. യുവതിയെ കണ്ട ഗ്രാമീണര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button