Latest NewsNewsIndiaCrime

പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബലാത്സംഗം ചെയ്ത ശേഷം വിഷം കൊടുത്ത് കൊലപ്പെടുത്തി: നാല് പേർ അറസ്റ്റിൽ

അമ്മയെ ഭീഷണിപ്പെടുത്തി തടവിലാക്കിയ ശേഷം പെൺകുട്ടികളെ ഉപദ്രവിക്കുകയായിരുന്നു

ചണ്ഡീഗഡ് : വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കീടനാശിനി കൊടുത്ത് കൊലപ്പെടുത്തി. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് സംഭവം നടന്നത്. കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 14-ഉം 16-ഉം വയസ്സുള്ള പെൺകുട്ടികളെയാണ് നാലംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അമ്മയെ ഭീഷണിപ്പെടുത്തി തടവിലാക്കിയ ശേഷം പെൺകുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. പിന്നാലെ കയ്യിൽ കരുതിയിരുന്ന കീടനാശിനി നൽകി കുട്ടികളെ കൊലപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായ പെൺകുട്ടികളെ നാട്ടുകാരാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. പാമ്പ് കടിച്ചുവെന്നാണ് അമ്മ അയൽവാസികളോടും ആശുപത്രി അധികൃതരോടും പറഞ്ഞത്.

Read Also  :  വാ​ക്സി​ന്‍ ച​ല​ഞ്ചിന്റെ പേ​രി​ല്‍ കോ​ടി​ക​ള്‍ പി​രി​ച്ച് സ​ര്‍​ക്കാ​ര്‍: പി​ഴ ചു​മ​ത്തി​യാ​ല്‍ രോ​ഗം മാ​റ്റാ​നാ​വു​മോ?

ആശുപത്രിയിലെത്തിയപ്പോഴേക്കും കുട്ടികൾ മരിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡന വിവരം പുറത്തുവരികയായിരുന്നു. വിഷം അകത്തു ചെന്നാണ് മരിച്ചതെന്നും ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button