Latest NewsKeralaNews

ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ടോക്കിയോ ഒളിപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. രണ്ടു കോടി രൂപയാണ് സംസ്ഥാന സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുൾ റഹിമാനാണ് വാർത്താസമ്മേളനത്തിൽ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.

Read Also: കണ്ണൂരില്‍ ഉപതിരഞ്ഞെടുപ്പിനിടെ അക്രമം,​ വോട്ടര്‍മാരെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു: ഒരാൾ ഗുരുതരാവസ്ഥയില്‍

ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയൻറ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഒളിംപിക്‌സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നൽകുമെന്ന് സർക്കാർ തീരുമാനിച്ചു. ഒളിംപിക്‌സിൽ പങ്കെടുത്ത മറ്റു 8 മലയാളികൾക്ക് ഒളിംപിക്സ് ഒരുക്കങ്ങൾക്കായി 5 ലക്ഷം രൂപ നൽകിയിരുന്നു. ഇതിനു പുറമെ 5 ലക്ഷം രൂപയും കൂടി നൽകുന്നത്.

Read Also: ഇന്ത്യ സന്ദര്‍ശനം നടത്തി: 51 പാകിസ്ഥാനികളെ തിരികെ പ്രവേശിപ്പിക്കാതെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button