COVID 19KeralaLatest NewsNews

കേരളത്തിൽ 80 ശതമാനവും ഡെൽറ്റ പ്ലസ് കേസുകൾ: ഇളവുകൾ രോഗവ്യാപനത്തിന് കാരണമാകുമെന്ന് കേന്ദ്ര സംഘം

പ്രാദേശിക ലോക്ക് ഡൗൺ കര്‍ശനമാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആശങ്ക അറിയിച്ച് കേന്ദ്രസംഘം. സംസ്ഥാനത്തെ ഇളവുകൾ രോഗവ്യാപനത്തിന് കാരണമാകുമെന്നും കേന്ദ്രസംഘം പറഞ്ഞു. കേരളത്തിൽ 80 ശതമാനവും ഡെൽറ്റ പ്ലസ് കേസുകളാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. എട്ട് ജില്ലകളിൽ പത്തു ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ രോഗ വ്യാപനം കൂടുന്നുവെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനം പഠിക്കാനെത്തിയ ആറംഗ സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.സംസ്ഥാനത്തെ എട്ട് ജില്ലകള്‍ സന്ദര്‍ശിച്ച സംഘം ഓഗസ്റ്റ് ഒന്ന് മുതല്‍ 20 വരെ കേരളത്തില്‍ 4.6 ലക്ഷം കോവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്നും വ്യക്തമാക്കുന്നു.

Read Also  :  കേരള ബാങ്ക് എ ടി എ മ്മുകളിൽ രണ്ടേമുക്കാൽ ലക്ഷം രൂപയുടെ തട്ടിപ്പ്

പ്രാദേശിക ലോക്ക് ഡൗൺ കര്‍ശനമാക്കണമെന്നും കേന്ദ്ര സംഘം നിര്‍ദേശിച്ചു. ഓണത്തിനുള്ള ഇളവും, ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതും ആശങ്കയുണ്ടാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരമല്ല ജില്ലകളിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ രൂപീകരിച്ചതെന്ന് കണ്ടെത്തിയതായി സംഘം പറഞ്ഞു. സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമല്ലെന്നും ഇതിന് ചുറ്റും ബഫര്‍ സോണുകളില്ലെന്നും കേന്ദ്രസംഘം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button