KeralaNattuvarthaLatest NewsNews

ആറ്റിങ്ങലിൽ മത്സ്യകച്ചവടം നടത്തിയ സ്ത്രീയെ കയ്യേറ്റം ചെയ്ത സംഭവം: നഗരസഭ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ബിജെപി

നഗരസഭയുടെ നിയമ വിരുദ്ധ നടപടി സ്വകാര്യ മത്സ്യ കച്ചവട സ്ഥാപനങ്ങളെ സഹായിക്കാൻ

ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മത്സ്യകച്ചവടം നടത്തിയ സ്ത്രീയെ കയ്യേറ്റം ചെയ്ത് മത്സ്യം പിടിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബിജെപി. സംഭവത്തിൽ കുറ്റക്കാരായ നഗരസഭ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി സുധീർ ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി നടത്തിയ മുനിസിപ്പാലിറ്റി മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭ അധികൃതരും, ജീവനക്കാരും നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും കച്ചവടം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട യാതൊരുവിധ നടപടിക്രമവും പാലിച്ചില്ലെന്നും അഡ്വ.പി സുധീർ വ്യക്തമാക്കി. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് കച്ചവടം തടസപ്പെടുത്താനും, മത്സൃം പിടിച്ചെടുക്കാനുമുള്ള അധികാരമില്ലെന്നും ആരോഗ്യ വിഭാഗത്തിലേയോ, ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലേയോ ഉദ്യോഗസ്ഥന്മാർ ആരും തന്നെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രേതങ്ങൾ വിഹരിക്കുന്ന ഇന്ത്യയിലെ ചില പ്രദേശങ്ങൾ: ധൈര്യമുണ്ടോ ഇവിടെ സന്ദർശിക്കാൻ?

തികച്ചും ഗുണ്ടകളെ പോലെയാണ് ജീവനക്കാർ പെരുമാറിയതെന്നും നഗരസഭ ചെയർ പേഴ്സൺ, സിപിഎം, കോൺഗ്രസ് കൗൺസിലർമാർ തുടങ്ങിയവർക്ക് ബന്ധമുള്ള സ്വകാര്യ മത്സ്യ കച്ചവട സ്ഥാപനങ്ങളെ സഹായിക്കാനാണ് നഗരസഭ നിയമ വിരുദ്ധമായി പ്രവർത്തിച്ചതെന്നും സുധീർ ആരോപിച്ചു. മത്സ്യ കച്ചവടം നടത്താൻ നഗരസഭ കൃത്യമായ സ്ഥലം അനുവദിക്കണം, അതിക്രമം കാട്ടിയ ജീവനക്കാരെ പിരിച്ചുവിടണം, നശിപ്പിച്ച മത്സ്യങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകണം, അൽഫോൻസിയയുടെ ചികിത്സ ചെലവ് നഗരസഭ ഏറ്റെടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ബിജെപി ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button