KeralaLatest NewsNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അലവന്‍സിന് പിണറായി സര്‍ക്കാര്‍ പൊടിക്കുന്നത് കോടികള്‍

സാധാരണക്കാര്‍ കടക്കെണിയിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്നു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും സാമ്പത്തിക പ്രതിസന്ധിയിലും പെട്ട് സാധാരണക്കാര്‍ നട്ടം തിരിയുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഓണം അലവന്‍സിനും ബോണസിനും മാത്രമായി പിണറായി സര്‍ക്കാര്‍ കോടികള്‍ പൊടിയ്ക്കുന്നു. 311 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവെയ്ക്കുന്നത്. 5.2 ലക്ഷം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഉത്സവ ആനുകൂല്യമാണ് ഇന്നലെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചത്.

Read Also :ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​നാ​വുന്നില്ല: മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി സംസ്ഥാന സർക്കാർ

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം തൊഴിലും മറ്റു വരുമാനവും നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ ജനങ്ങളുടെ ദുരിതത്തില്‍ കാര്യമായ കുറവൊന്നും വരുത്തിയിട്ടില്ലെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നാലു മാസം മുമ്പ് ശമ്പള വര്‍ദ്ധന നടപ്പാക്കിയ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്കായി സര്‍ക്കാര്‍ ഉത്സവാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 4850 കോടി രൂപയാണ്. അഞ്ചു ലക്ഷത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് നാലായിരം രൂപ വീതം ബോണസ് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button